Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, ആടിനെ ബലാത്സംഗം ചെയ്തു; യു.പി സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

text_fields
bookmark_border
ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, ആടിനെ ബലാത്സംഗം ചെയ്തു; യു.പി സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
cancel

Uലഖ്നോ: യു.പിയിൽ ആറ് വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയതിന് ശേഷം ആടിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 50കാരനായ ഗജേന്ദ്ര സിങ്ങാണ് പിടിയിലായത്.

തനിക്ക് പരിചയമുള്ള വീട്ടിലെത്തിയാണ് ഗജേന്ദ്ര സിങ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. വീട്ടിൽ പെൺകുട്ടി ഒറ്റക്കാണെന്ന് കണ്ട് ​ലൈംഗികാതിക്രമത്തിന് ​ഇരയാക്കുകയും ശേഷം ആടിനെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

ഇയാൾ പെൺകുട്ടിയോട് സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ ആവശ്യപ്പെടുന്നതിന്റേയും ചുംബിക്കാൻ പറയുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് വീട്ടിലുണ്ടായിരുന്ന ആടിനെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഷരാൺപൂരിൽ നിന്നുള്ളയാളാണ് കുറ്റകൃത്യം നടത്തിയതെന്ന് അഹമാദ്ഗാർഹ് പൊലീസ് അറിയിച്ചു. ഷിക്കാർപൂർ ബ്ലോക്കിലെ അസിസ്റ്റന്റ് ഡെവലംപ്മെന്റ് ഓഫീസറായാണ് ഇയാൾ ജോലി ചെയ്തിരുന്നത്. വീടിനടുത്തുള്ള ഒരാൾ തന്നെയാണ് വിഡിയോ പകർത്തി പങ്കുവെച്ചതെന്നും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govt Employee First Molests 6-Yr-Old Girl, Then Rapes A Goat In Bulandshahr
Next Story