യുപിഐ ചാർജിന് പിന്നിൽ വിദേശ സമ്മർദമുണ്ടെന്ന വാദം തെറ്റ്, രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി കേന്ദ്രം
text_fieldsന്യൂഡൽഹി: യു.പി.ഐ വ്യാപാരി ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയത് വിദേശ രാജ്യങ്ങളുടെയോ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയോ സമ്മർദത്തിന് വഴങ്ങിയാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്ര സർക്കാർ. കേന്ദ്ര തീരുമാനം തികച്ചും സ്വതന്ത്രമാണെന്നും വിദേശ സമ്മർദമുണ്ടെന്ന വാദം പൂർണമായും തെറ്റാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യു.പി.ഐ സേവനങ്ങൾ മുൻപത്തെപ്പോലെ സൗജന്യമായിത്തന്നെ തുടരുമെന്നും കേന്ദ്രം ആവർത്തിച്ചു.
വ്യാപാരികളുടെ ഉയർന്ന തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ചുമത്താനുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ, സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യക്കാരുടെ മേൽ 'യു.പി.ഐ ചാർജ്' അടിച്ചേൽപ്പിച്ച് അമേരിക്കയ്ക്ക് പണം നൽകുകയാണെന്ന രാഹുലിന്റെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് ധനമന്ത്രാലയം എക്‌സിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
"യു.പി.ഐ നയമാറ്റത്തിന് പിന്നിൽ വിദേശ സമ്മർദമുണ്ടെന്ന പ്രചാരണം തെറ്റാണ്. സ്വയംപര്യാപ്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ചെലവുകുറഞ്ഞതുമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം രാജ്യത്ത് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ സ്വതന്ത്രമായി എടുത്ത തീരുമാനമാണിത്." ധനമന്ത്രാലയം പ്രതികരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

