ന്യൂഡൽഹി: ഗാന്ധി കുടുംബത്തിനടക്കമുള്ള എസ്.പി.ജി സുരക്ഷ പിൻവലിച്ച കേന്ദ്രസർക്കാർ വി.ഐ.പി സുരക്ഷക്ക് ദേശീയ സുരക്ഷ വിഭാഗവും (എൻ.എസ്.ജി) വേണ്ടെന്ന് തീരുമാനിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട്. രണ്ടു പതിറ്റാണ്ടോളം വി.ഐ.പി സുരക്ഷ ഏറ്റെടുത്ത കരിമ്പൂച്ചകൾക്കാണ് അപ്പണി ചെയ്യേണ്ടെന്ന നിർദേശെമത്തിയത്.
ഇസെഡ് പ്ലസ് സുരക്ഷ വേണ്ടവർക്കും അതീവ സുരക്ഷ വേണ്ടിവരുന്ന 13 പേർക്കുമായിരുന്നു ആളൊന്നിന് രണ്ടു ഡസൻ എൻ.എസ്.ജി അംഗങ്ങളുടെ ശക്തമായ സുരക്ഷയൊരുക്കിയിരുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരുടെ എൻ.എസ്.ജി സുരക്ഷയാണ് പിൻവലിക്കുന്നത്.
ഇവരെല്ലാം ഇനി അർധസൈനിക വിഭാഗത്തിെൻറ സുരക്ഷയിലാകും. മായാവതി, മുലായം, ചന്ദ്രബാബു നായിഡു, പ്രകാശ് സിങ് ബാദൽ, ഫാറൂഖ് അബ്ദുല്ല, എൽ.കെ. അദ്വാനി തുടങ്ങിയവരും എൻ.എസ്.ജി സുരക്ഷാവലയത്തിന് പുറത്താകും.