Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളനോട്ടുകൾ തടയാൻ...

കള്ളനോട്ടുകൾ തടയാൻ പ്ലാസ്​റ്റിക്​ കറൻസി വരുന്നു

text_fields
bookmark_border
കള്ളനോട്ടുകൾ തടയാൻ പ്ലാസ്​റ്റിക്​ കറൻസി വരുന്നു
cancel

ന്യൂഡൽഹി: കള്ളനോട്ടുകൾ തടയുന്നതിനായി കേന്ദ്ര സർക്കാർ പ്ലാസ്​റ്റിക്​ കറൻസികൾ പുറത്തിറക്കാനൊരുങ്ങുന്നു. വെള്ളിയാഴ്​ച  സഹമന്ത്രി അരുൺ രാം മേഘ്​വാലയാണ്​ ​ ലോക്​സഭയിൽ  പ്ലാസ്​റ്റിക്​ കറൻസികൾ പുറത്തിറക്കുമെന്ന പ്രഖ്യാപനം നടത്തിയത്​. റിസർവ്​ ബാങ്ക്​ കുറച്ച്​ കാലമായി പ്ലാസ്​റ്റിക്​ കറൻസികൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​. ആദ്യഘട്ടത്തിൽ പരീക്ഷണം നടത്തിയതിന്​ ശേഷമായിരിക്കും  കറൻസികൾ പുറത്തിറക്കുക.

2014 ഫെബ്രുവരിയിൽ 10 രൂപയുടെ പ്ലാസ്​റ്റിക്​ നോട്ടുകൾ ഇന്ത്യയിലെ അഞ്ച്​ നഗരങ്ങളിൽ പരീക്ഷണാടിസ്​ഥാനത്തിൽ  പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. കൊച്ചി, മൈസൂർ, ജയ്​പൂർ, ഷിംല, ഭുവനേശ്വർ എന്നിവിടങ്ങളിലായിരുന്നു പ്ലാസ്​റ്റിക്​ കറൻസി പുറത്തിറക്കാനായി തീരുമാനിച്ചിരുന്നത്​.പ്ലാസ്​റ്റിക്​ നോട്ടുകളുടെ ശരാശരി ആയുസ്സ് അഞ്ച്​ വർഷമാണ്​. ഇതി​െൻറ  കള്ളനോട്ടുകൾ ഉണ്ടാക്കുക എന്നത്​ പ്രയാസകരമായ കാര്യമാണ്​. ഒാസ്​ട്രേലിയയിലാണ്​ ആദ്യമായി പ്ലാസ്​റ്റിക്​ കറൻസികൾ പുറത്തിറക്കിയത്​.​

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic currency
News Summary - Govt decides to print plastic currency notes to check counterfeiting
Next Story