പെട്രോൾ ലിറ്ററിന് 25 രൂപ വരെ കുറക്കാൻ സർക്കാറിനാവുമെന്ന് ചിദംബരം
text_fieldsന്യൂഡൽഹി: ഇന്നത്തെ നിലയിൽ ഒരു ലിറ്റർ പെട്രോളിന് 25 രൂപ കുറക്കാൻ സർക്കാറിന് സാധിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം. എന്നാൽ, സർക്കാർ അതു ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങെള പറ്റിക്കുകമാത്രമാണ് സർക്കാർ ചെയ്യാൻ പോകുന്നതെന്ന് ചിദംബരം പറഞ്ഞു.
അസംസ്കൃത എണ്ണ വില താഴ്ന്നു നിന്നപ്പോൾ എക്സൈസ് തീരുവ ഉയർത്തിയതുവഴി ഒാരോ ലിറ്റർ െപേട്രാളിലും കേന്ദ്രസർക്കാറിനുള്ള അധികലാഭം 15 രൂപയാണ്. ഇതിനു പുറമെ ഒാരോ ലിറ്ററിനും 10 രൂപ കേന്ദ്രം അധിക നികുതി ചുമത്തിയിട്ടുമുണ്ട്. ഇൗ പണം സാധാരണ ഉപയോക്താവിന് അവകാശപ്പെട്ടതാണ് -അദ്ദേഹം പറഞ്ഞു.
ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്പോഴെല്ലാം 15 രൂപ വരെ ഓരോ ലിറ്റർ പെട്രോളിലും കേന്ദ്ര സർക്കാറിന് ലാഭം കിട്ടുന്നുണ്ട്. ഇത് ജനങ്ങൾക്ക് നൽകാതെ ഓരോ ലിറ്ററിലും 10 രൂപ അധിക നികുതിയും ഈടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 76.87 ഉം ഡൽഹിയിൽ 84.70 ആയിരുന്നു വില.
കർണാടക തെരഞ്ഞെടുപ്പിന് ശേഷമാണ് എണ്ണകമ്പനികൾ വലിയ രീതിയിൽ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്.
