ചരിത്രപരമായ അനീതി തിരുത്തുന്നതിനാണ് സി.എ.എയെന്ന് മോദി
text_fieldsന്യൂഡൽഹി: ചരിത്രപരമായ അനീതി തിരുത്തുന്നതിനാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ട് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ ്രമോദി. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളോടുള്ള വാഗ്ദാനം നിറവേറ്റുക എന്നതാണ് ബില്ലിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എൻ.സി.സി റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിഭജനസമയത്ത് അനീതികൾ ഉണ്ടായി. ഒരു വര വരച്ചപ്പോൾ ഇന്ത്യയിലെ ജനങ്ങൾ രണ്ടായി മാറിയെന്നും മോദി കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ വിഭജനം എല്ലാവരും അംഗീകരിച്ചതാണ്. വിഭജനാനന്തരം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന കാര്യത്തിൽ നെഹ്റു-ലിഖായത്ത് കരാറിനും ഗാന്ധിജിക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ലെന്നും മോദി വ്യക്തമാക്കി.വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം സി.എ.എയെ എതിർക്കുന്നതെന്നും മോദി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് നേരെ വിദേശരാജ്യങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധക്കാർ മൗനം പാലിക്കുന്നതെന്ത് കൊണ്ടാണെന്ന് മോദി ചോദിച്ചു. ദലിതർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പ്രതിഷേധക്കാരിൽ ചിലർ പറയുന്നു. എന്നാൽ, പാകിസ്താനിൽ ആക്രമിക്കപ്പെടുന്ന ദലിതരെ കുറിച്ച് അവർ മിണ്ടുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
സർക്കാറിനെ കുറിച്ച് പ്രതിപക്ഷത്തിെൻറ കുപ്രചാരണങ്ങൾ തെൻറ യശ്ശസിന് കളങ്കമുണ്ടാക്കുകയാണ്. എന്നാൽ, താൻ പ്രതിപക്ഷത്തിെൻറ കുപ്രചാരണങ്ങൾ കാര്യമാക്കുന്നില്ലെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
