Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്ലിം ലീഗ് ജമ്മു കശ്മീർ മസ്റത്ത് ആലം വിഭാഗത്തെ കേന്ദ്ര സർക്കാർ നിരോധിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മുസ്ലിം ലീഗ് ജമ്മു കശ്മീർ (മസ്റത്ത് ആലം വിഭാഗം-എം.എൽ.ജെ.കെ-എം.എ) നെ കേന്ദ്ര സർക്കാർ നിരോധിച്ചു. സംഘടനയുടെ രാജ്യത്തെ പ്രവർത്തനങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.
യു.എ.പി.എ പ്രകാരമാണ് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഭീകരരുടെ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
രാജ്യത്തിന്‍റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതക്കും എതിരായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
Next Story

