Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഖിലേന്ത്യ മെഡിക്കൽ...

അഖിലേന്ത്യ മെഡിക്കൽ പ്രവേശനം: 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കി കേ​ന്ദ്രം

text_fields
bookmark_border
അഖിലേന്ത്യ മെഡിക്കൽ പ്രവേശനം: 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കി കേ​ന്ദ്രം
cancel

ന്യൂഡൽഹി: ​െമഡിക്കൽ, ഡെൻറൽ ബിരുദ, ബിരുദാനന്തര കോഴ്​സുകളുടെ അഖിലേന്ത്യ ​േക്വാട്ടയിൽ മറ്റു പിന്നാക്ക വിഭാഗങ്ങൾ(ഒ.ബി.സി)ക്ക്​ 27 ശതമാനവും മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ (ഇ.ഡബ്ല്യൂ.എസ്​)10 ശതമാനവും സംവരണം ഏർപ്പെടുത്തി. പുതിയ സംവരണ നയം 2021^ 22 അധ്യയന വർഷത്തെ എം.ബി.ബി.എസ്​, എം.ഡി, എം.എസ്​, ഡിപ്ലോമ, ബി.ഡി.എസ്​, എം.ഡി.എസ്​ പ്രവേശനത്തിന്​ ബാധകമാക്കും. ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്​​ 5500 വിദ്യാർഥികൾക്ക്​ പ്രയോജനം ലഭിക്കുന്ന സംവരണ ശീട്ട്​ ഇൗ ഘട്ടത്തിലിറക്കിയതെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

സർക്കാർ മെഡിക്കൽ കോളജുകളിലെ ബിരുദ കോഴ്​സുകളുടെ 15 ശതമാനവും ബിരുദാനന്തര ബിരുദ കോഴ്​സുകളുടെ 50 ശതമാനവുമാണ്​ അഖിലേന്ത്യാ ​േക്വാട്ട. 2007ൽ യു.പി.എ സർക്കാറിൽ മാനവ വിഭവശേഷി മന്ത്രിയായിരുന്ന അർജുൻ സിങ്​​ കേന്ദ്ര സർക്കാറി​ന്​ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ 27 ശതമാനം ഒ.ബി.സി സംവരണം ഏർപ്പെടുത്തി നിയമം കൊണ്ടുവന്നിരുന്നു. തുടർന്ന്​ കേന്ദ്ര സർക്കാറി​ന്​ കീഴിലെ മെഡിക്കൽ കോളജുകളിലും ഇൗ സംവരണം അനുവദിച്ചുവെങ്കിലും സംസ്​ഥാന മെഡിക്കൽ കോളജുകളിലെ െമഡിക്കൽ, ഡെൻറൽ ​കോഴ്​സുകളിലെ അഖിലേന്ത്യാ ​േക്വാട്ടയിൽ ഒ.ബി.സി സംവരണം അനുവദിച്ചിരുന്നില്ല.

അഖിലേന്ത്യ ​േക്വാട്ടയിൽ സുപ്രീംകോടതി നി​ർദേശത്തെ തുടർന്ന്​ ആദ്യമായി സംവരണം വരുന്നതും 2007ലാണ്.​ പട്ടികജാതിക്കാർക്ക്​ 15 ശതമാനവും പട്ടിക വർഗക്കാർക്ക്​ 7.5 ശതമാനവും ആ വിധിയിലൂടെ അഖിലേന്ത്യ ​േക്വാട്ടയിൽ ലഭിച്ചു. പുതിയ ​തീരുമാനത്തോടെ 1500 ഒ.ബി.സി വിദ്യാർഥികൾക്ക്​ എം.ബി.ബി.എസിനും 2500 ഒ.ബി.സി വിദ്യാർഥികൾക്ക്​ മെഡിക്കൽ പി.ജിക്കും പുതിയ സംവരണ നയത്തി​െൻറ പ്രയോജനം ലഭിക്കുമെന്ന്​ കേന്ദ്ര സർക്കാർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical College Admission
News Summary - Govt Approves 27% Reservation for OBC, 10% for EWS in Medical College Admissions
Next Story