Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണഘടന അനുസരിക്കാത്ത...

ഭരണഘടന അനുസരിക്കാത്ത ഗവർണർ രാജിവെക്കണം -സിദ്ധരാമയ്യ

text_fields
bookmark_border
ഭരണഘടന അനുസരിക്കാത്ത ഗവർണർ രാജിവെക്കണം -സിദ്ധരാമയ്യ
cancel

ബംഗളൂരു: ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നതിനു പകരം കർണാടക ഗവർണർ അമിത്​ ഷായെയും മോദിയെയുമാണ്​ അനുസരിക്കുന്നതെന്ന്​ കർണാടക മുൻ മുഖ്യമന്ത്രി​ സിദ്ധരാമയ്യ. ഭരണഘടന പിന്തുടരാത്ത ഗവർണർ രാജിവെക്കണമെന്ന്​ വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

ഗവർണർ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്​​. യെദിയൂരപ്പ വിശ്വാസം തെളിയിക്കാൻ ഏഴുദിവസം ചോദിച്ചപ്പോൾ ഗവർണർ 15 ദിവസം നൽകി. ഇത്​ ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ വ്യക്​തമായ തെളിവാണെന്ന​ും സിദ്ധരാമയ്യ ആരോപിച്ചു.

കോടതിയു​െടത്​ ചരിത്ര വിധിയാണ്​. ഭരണഘടനയിൽ ഗവർണറുടെ പങ്ക്​ വളരെ പ്രധാനമാണ്​. അദ്ദേഹത്തിന്​ പക്ഷഭേദമുണ്ടാകരുത്​. എന്നാൽ കർണാടകയിൽ ഗവർണർ ബി.ജെ.പിക്ക്​ അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. തെരഞ്ഞെടുപ്പിന്​ ശേഷമുള്ള സഖ്യമായാലും ഭൂരിപക്ഷമുണ്ടെങ്കിൽ പരിഗണിക്കണമെന്നാണ്​ സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി. എന്നാൽ വേണ്ട രേഖകളെല്ലാം കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം സമർപ്പിച്ചിട്ടും ഗവർണർ നടപടിക്രമം പാലിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടു​ത്തി. 

Show Full Article
TAGS:Karnataka election Siddharamaiah governor Vajubhai Vala india news malayalam news 
News Summary - Governor Vala Must Resign, Siddharamaiah -India News
Next Story