Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗവർണർക്കെതിരെ...

ഗവർണർക്കെതിരെ ലൈംഗികാരോപണം; ആഭ്യന്തരമ​ന്ത്രാലയം അന്വേഷണം തുടങ്ങി

text_fields
bookmark_border
rape-case
cancel

ന്യൂഡൽഹി: ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ ഗവർണർക്കെതിരെ ലൈംഗികാരോപണം. ഗവർണർ അപമര്യാദയായി പെരുമാറിയെന്ന്​ കാണിച്ച്​ രാജ്​ഭവൻ ജീവനക്കാരി ആഭ്യന്തര മന്ത്രാലയത്തിന്​ പരാതി നൽകി​യെന്നാണ്​ വിവരം. ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇൗ വാർത്ത പുറത്ത്​ വിട്ടത്​. എന്നാൽ, എത്​ സംസ്ഥാന​ത്തെ ഗവർണറാണ്​ ആരോപണ വിധേയനെന്ന്​ വ്യക്​തമല്ല.

പരാതിയുടെ അടിസ്ഥാനത്തിൽ  ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായാണ്​ വിവരം. ​അന്വേഷണത്തിന്​ ശേഷം ആവശ്യമുണ്ടെങ്കിൽ ഗവർണർക്കെതിരെ കേസെടുക്കും. അതേ സമയം, വാർത്തകളെ സംബന്ധിച്ച്​ പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയം ഇതു​വരെ തയാറായിട്ടില്ല. 

മേഘാലയ ഗവർണറായ ഷൺമുഖനാന്തനെതിരെയും സമാനമായ ആരോപണം ഉയർന്നിരുന്നു. തുടർന്ന്​ മേഘാലയ ഗവർണറെ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റിയിരുന്നു.

Show Full Article
TAGS:governor Sexual Misconduct southern state india news malayalam new 
News Summary - Governor of a southern state accused of ‘sexual misconduct’-India news
Next Story