കശ്മീർ നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം -ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: ജമ്മു കശ്മീർ മന്ത്രിസഭ പിരിച്ചു വിട്ട ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ്. എല്ലാ എം.എൽ.എമാർക്കും ഇതേ അഭിപ്രായമാണെന്നും ആരും തുറന്നു പറയുന്നില്ലെന്നും കശ്മീരിലെ ബി.ജെ.പി നേതാവായ ഗഗൻ ഭഗത് പറഞ്ഞു. ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചരിക്കുകയാണ് ഗഗൻ.
ആർ.എസ് പുരയിൽ നിന്നുള്ള എം.എൽ.എയാണ് ഗഗൻ. ഗവർണറുടെ നടപടി സർക്കാർ റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിെൻറ പദവിക്ക് നിരക്കാത്ത നടപടിയാണ് ഉണ്ടായത്. ഗവർണർ ഞങ്ങളുടെ പാർട്ടിയിൽ നിന്നുള്ള ആളായിരിക്കാം. പക്ഷേ, അദ്ദേഹം നിഷ്പക്ഷനായി പ്രവർത്തിക്കണമായിരുന്നു - ഗഗൻ പറഞ്ഞു.
ചോദ്യങ്ങൾ ചോദിക്കാൻ തനിക്ക് അവകാശമുണ്ട്. പാർട്ടി ഇതുവരെ തന്നോട് പ്രതികരിച്ചിട്ടില്ല. കാരണം എല്ലാ സാമാജികരുടെയും ആഗ്രഹം സഭ പുനഃസംഘടിപ്പിക്കണമെന്ന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
