Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചികിത്സ ഡൽഹിക്കാർക്ക്​...

ചികിത്സ ഡൽഹിക്കാർക്ക്​ മാത്രമെന്ന കെജ്​രിവാളി​െൻറ പ്രഖ്യാപനം തള്ളി ഗവർണർ 

text_fields
bookmark_border
ചികിത്സ ഡൽഹിക്കാർക്ക്​ മാത്രമെന്ന കെജ്​രിവാളി​െൻറ പ്രഖ്യാപനം തള്ളി ഗവർണർ 
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനം ശക്​തമായ സാഹചര്യത്തിൽ ചികിത്സ ഡൽഹിക്കാർക്ക്​ മാത്രമെന്ന മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​​െൻറ പ്രഖ്യാപനം ഗവർണർ തള്ളി. ഒരു വിവേചനവും ഇല്ലാതെ എല്ലാവർക്കും ചികിത്സ ലഭിക്കണമെന്നും  ഡൽഹിക്കാരല്ലെന്ന കാരണത്താൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്നും ലഫ്​റ്റനൻറ്​ ഗവർണർ അനിൽ ബൈജാൽ തിങ്കളാഴ്​ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നു. 

ലക്ഷണങ്ങൾ ഉള്ളവർക്ക്​ മാത്രമാണ്​ കോവിഡ്​ പരിശോധന നടത്തുകയെന്ന തീരുമാനവും ഗവർണർ തള്ളി. രോഗികളുമായി ബന്ധപ്പെട്ടവർക്ക്​ ലക്ഷണങ്ങൾ ഇല്ലെങ്കിലും കോവിഡ്​ പരിശോധന നടത്തണമന്ന്​ ഗവർണർ ആവശ്യപ്പെട്ടു. 

‘ആരോഗ്യത്തിനുള്ള അവകാശം’ ഭരണഘടനാപരമായ ‘ജീവിക്കാനുള്ള അവകാശത്തി’​​​​െൻറ ഭാഗം തന്നെയാണെന്ന്​ സുപ്രിം കോടതി വിവിധ വിധികളിലൂടെ വ്യക്​തമാക്കിയിട്ടുണ്ടെന്ന്​ ചൂണ്ടികാട്ടിയാണ്​ ലഫ്​റ്റനൻറ്​ ഗവർണറുടെ ഉത്തരവ്​. 

അതേസമയം, ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി കെജ്​രിവാൾ രംഗത്തെത്തി. ഗവർണറുടെ ഉത്തരവ്​ ഡൽഹിയിലെ ജനങ്ങൾക്ക്​ വലിയ വെല്ലുവിളിയും പ്രശ്​നവുമായിരിക്കുമെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു. എല്ലാവർക്കും ചികിത്സ നൽകുക വലിയ വെല്ലുവിളിയാണ്​. എല്ലാവർക്കും ചികിത്സ നൽകാൻ ദൈവം അനുഗ്രഹിക്ക​ട്ടെയെന്നും അതിനായി ശ്രമിക്കാമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. 

ഡൽഹി സർക്കാറിന്​ കീഴിലുള്ള ആശ​ുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡൽഹിക്കാർക്ക്​ മാത്രമാണ്​ ചികിത്സ നൽകുകയെന്ന തീരുമാനം ഞായറാഴ്​ചയാണ്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പ്രഖ്യാപിച്ചത്​. കേന്ദ്രസർക്കാറിന്​ കീഴിലുള്ള ആശ​ുപത്രികളെ പുറത്തു നിന്നുള്ളവർക്ക്​ ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാൽ, ഡൽഹി സർക്കാറി​​​​െൻറ തീരുമാനത്തിനെതിരെ വലിയ  വിമർശനമാണ്​ ഉയർന്നത്​. അതി തീവ്ര ​പ്രാദേശിക വാദമാണ്​ കെജ്​രിവാളി​േൻറതെന്ന​ ആരോപണം ശക്​തമാണ്​. ആരാണ്​ ഡൽഹിക്കാരെന്ന്​ കെജ്​രിവാൾ പറഞ്ഞു തരുമോ എന്നാണ്​ കോൺഗ്രസ്​ നേതാവ്​ ചിദംബരം ഇതിനെതിരെ പ്രതികരിച്ചത്​. കേന്ദ്രമന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വിയും കെജ്​രിവാളി​​​​െൻറ പ്രഖ്യാപനത്തിനെതിരെ രംഗത്തു വന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalcovid Delhi
News Summary - Governor Overrules Arvind Kejriwal
Next Story