Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീലെ സംവരണ...

കശ്​മീലെ സംവരണ ഒാർഡിനൻസ്​; ഗവർണറുടെ നടപടി തെറ്റ്​ -ഒമർ അബ്​ദുല്ല

text_fields
bookmark_border
Omar-Abdullah
cancel

ശ്രീനഗർ: ജമ്മു കശ്​മീരിൽ സംവരണ (ഭേദഗതി) ഒാർഡിനൻസ്​​ കൊണ്ടുവന്ന കേന്ദ്രമന്ത്രിസഭ നടപടി എതിർക്കപ്പെടേണ്ടതാണെന്ന്​​ നാഷണൽ കോൺഫറൻസ്​ നേതാവ്​ ഒമർ അബ്​ദുല്ല. സംസ്​ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറി​നാണ്​ ഒാർഡിനൻസ്​ കൊണ്ടുവരാനുള്ള അവകാശമുള്ളത്​. അത്​ ഗവർണർക്കില്ല. ഒാർഡിനൻസിനെയല്ല, അത്​ കൊണ്ടുവന്ന രീതിയെയാണ്​ എതിർക്കുന്നതെന്നും​ ഒമർ അബ്​ദുല്ല വിശദീകരിച്ചു.

ജമ്മു-കശ്​മീരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 10 ശതമാനം അധിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സംവരണ (ഭേദഗതി) ഒാർഡിനൻസിനാണ്​​ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്​. തൊഴിൽ-വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി-വർഗ വിഭാഗക്കാർക്കടക്കം നേട്ടമാകുന്നതാണ്​ നടപടി. അന്താരാഷ്​ട്ര അതിർത്തി, നിയന്ത്രണരേഖ എന്നിവക്കടുത്ത്​ താമസിക്കുന്നവരെയും ഉൾപ്പെടുത്തിയാണ്​ നിയമ ഭേദഗതി.

നിയമഭേദഗതിക്കുള്ള തീരുമാനം കശ്​മീർ ഗവർണറുമായി കൂടിയാലോചിച്ച്​ എടുത്തതാണെന്ന്​ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലി പറഞ്ഞിരുന്നു. കശ്​മീർ നിലവിൽ ഗവർണർ ഭരണത്തിൻ കീഴിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omar abdullahmalayalam newsKashmir GovernorJammu Kashmir Reservation Ordinance
News Summary - Governor has no power to give concurrence to application of Constitutional Provision: Omar Abdullah -India News
Next Story