Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉജ്ജയിനിയിൽ...

ഉജ്ജയിനിയിൽ ക്ഷേത്രദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

text_fields
bookmark_border
Arif muhammed khan
cancel
camera_alt

മ​ധ്യ​പ്ര​ദേ​ശ് ഉ​ജ്ജ​യി​നി​യി​ലെ മ​ഹാ​കാ​ലേ​ശ്വ​ര്‍ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തുന്ന ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

ഭോ​പാ​ല്‍: കേ​ര​ള ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് ഉ​ജ്ജ​യി​നി​യി​ലെ മ​ഹാ​കാ​ലേ​ശ്വ​ര്‍ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ 'ഭോ​ഗ് ആ​ര​തി' സ​മ​യ​ത്താ​ണ് ഗ​വ​ർ​ണ​ർ എ​ത്തി​യ​ത്. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ബാ​രി​ക്കേ​ഡി​ന് പി​ന്നി​ല്‍നി​ന്നാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ്രാ​ർ​ഥി​ച്ച​ത്. 40 മി​നി​റ്റോ​ളം ക്ഷേ​ത്ര​ത്തി​ല്‍ ചെ​ല​വ​ഴി​ച്ചു.

രാ​ജ്യ​ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി ഉ​ട​ന്‍ അ​വ​സാ​നി​ക്ക​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഗ​വ​ർ​ണ​ർ മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം ശ്രീ​കോ​വി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arif Mohammed Khan
News Summary - Governor arif muhammed khan visits Ujjain temple
Next Story