Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗവർണർ ആരിഫ്​ മുഹമ്മദ്​...

ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ പ്രസ്താവന ആർ.എസ്.എസിന് ഊർജം നൽകുന്നത്​ -ആനി രാജ

text_fields
bookmark_border
ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ പ്രസ്താവന ആർ.എസ്.എസിന് ഊർജം നൽകുന്നത്​ -ആനി രാജ
cancel

ന്യൂഡൽഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട്​ കേരളഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ നടത്തുന്ന പ്രസ്താവനകൾ ആർ.എസ്.എസിന് ഊർജംനൽകുന്നതാണെന്ന്​ ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെകട്ടറി ആനി രാജ. ഗവർണർ മുസ്​ലിം വിഭാഗത്തെ തുടർച്ചയായി അധിക്ഷേപിക്കുകയാണ്​.

ഭരണഘടനയെ നിഷേധിച്ച് ഗവർണർ നടത്തുന്ന പ്രസ്താവനകളെ രാഷ്ട്രപതി ഗൗരവത്തോടെ കാണണമെന്നും ആനി രാജ ആവശ്യപ്പെട്ടു. മുസ്​ലിം സ്ത്രീകൾ ഉന്നതിയിൽ എത്തുന്നതിലും പഠനത്തിൽ മികവ്​ പുലർത്തുന്നതിലും​ ആർ.എസ്.എസിന്​ വലിയ അസഹിഷ്ണുതയുണ്ട്​. അതുകൊണ്ടാണ്​​ ഇത്തരമൊരു നിലപാട്​ സീകരിക്കുന്നത്​. ശിരോവസ്ത്രം ഇത്രയും വലിയ പ്രശ്​നമാക്കിയത്​ കർണാടക സർക്കാറാണ്​. തുടക്കത്തിൽതന്നെ അത്​ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annie raja
News Summary - Governor Arif Mohammad Khan's statement energizes RSS - Annie Raja
Next Story