ഭരണഘടനമൂല്യങ്ങളിൽ ഊന്നി സർക്കാർ ജനാഭിലാഷ സാക്ഷാത്കാര യത്നത്തിൽ-കർണാടക ഗവർണർ
text_fieldsബംഗളൂരു മനേക് ഷാ പരേഡ് മൈതാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യയും
ബംഗളൂരു: കർണാടക സർക്കാർ ഭരണഘടനയുടെ സത്ത തിരിച്ചറിഞ്ഞും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ അഞ്ചിന ഉറപ്പുകൾ പാലിക്കാൻ പ്രതിജ്ഞാബദ്ധമായും കഠിന പ്രയത്നത്തോടെ മുന്നോട്ടു പോവുകയാണെന്ന് ഗവർണർ താവർചാന്ദ് ഗെഹ്ലോട്ട് പറഞ്ഞു. ഫീൽഡ് മാർഷൽ മനേക് ഷാ ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു ഗവർണർ.
ബംഗളൂരു മനേക് ഷാ പരേഡ് മൈതാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും കാത്തു സൂക്ഷിക്കാൻ ഓരോ പൗരനും സംരക്ഷണം നൽകാൻ ഭരണകൂടങ്ങളും സന്നദ്ധമാവണമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. മഹാത്മ ഗാന്ധി സ്വപ്നം കണ്ട രാമരാജ്യം ഇങ്ങനെയാണ് പുലരുക എന്ന് മംഗളൂരുവിൽ റിപ്പബ്ലിക് ദിന പരേഡിൽ ദക്ഷിണ കന്നട ചുമതലയുള്ള മന്ത്രി കൂട്ടിച്ചേർത്തു. ഉഡുപ്പിയിൽ ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

