Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെൺകുട്ടികളുടെ...

പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ ഉടൻ തീരുമാനം - പ്രധാനമന്ത്രി

text_fields
bookmark_border
പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ ഉടൻ തീരുമാനം - പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ തീരുമാനം ഉടൻ സ്വീകരിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹപ്രായത്തെക്കുറിച്ച്​ പഠിക്കാനായി ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോർട്ട്​ ​പ്രകാരമായിരിക്കും നടപടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

''നമ്മുടെ പെൺകുട്ടികളുടെ വിവാഹപ്രായത്തി​ൻമേൽ ഉചിതമായി തീരുമാനമെടുക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്​. ഒരുപാട്​ പെൺമക്കൾ എന്തുകൊണ്ടാണ് ഇനിയും​ തീരുമാനം ആകാത്തത്​ എന്നുചോദിച്ചുകൊണ്ട്​ എനിക്ക്​ കത്തെഴുതിയിട്ടുണ്ട്​. റിപ്പോർട്ട്​ വന്നാലുടൻ തീരുമാനമെടുക്കും''- ഇന്ത്യയിലെ ഭക്ഷ്യ-കാർഷിക മേഖലയുടെ പ്രാധാന്യം ആഘോഷിക്കുന്നതിനായി 75 രൂപയുടെ നാണയം പുറത്തിറക്കുന്ന വേളയിൽ മോദി പറഞ്ഞു.

​ഈ വർഷത്തെ സ്വാതന്ത്രദിന പ്രസംഗത്തിൽ വിവാഹപ്രായം ഉയർത്തുമെന്ന സൂചന മോദി നൽകിയിരുന്നു. മാതൃമരണ നിരക്ക്​ കുറക്കുക, ഗർഭകാലത്തെ ആരോഗ്യ​പ്രശ്​നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ്​ വിവാഹപ്രായം ഉയർത്താൻ ആലോചിക്കുന്നത്​. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കുമെന്ന്​ നേരത്തേ സൂചനകൾ പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAge Of Marriage
News Summary - Government Will Decide On Right Age Of Marriage For Daughters Soon: PM
Next Story