Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
uddhav thackeray
cancel
Homechevron_rightNewschevron_rightIndiachevron_right'രാജ്യ​േ​ദ്രാഹം...

'രാജ്യ​േ​ദ്രാഹം ആരോപിച്ച്​ രാഷ്​ട്രീയ നേട്ടം കൊയ്യുന്നു'; കർഷക പ്രക്ഷോഭത്തിൽ മോദിക്കെതിരെ ശിവസേന മുഖപത്രം

text_fields
bookmark_border

മുംബൈ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമ​ങ്ങ​ൾക്കെതിരായ പ്രതിഷേധം തുടരുന്നതി​നിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്​ ശിവസേന മുഖപത്രമായ സാമ്​ന. കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെയും വിമർശനം ഉന്നയിച്ചു.

'ഇന്നലെവരെ നാല്​ അംഗങ്ങളും കാർഷിക നിയമങ്ങൾക്ക്​ വേണ്ടി വാദിച്ചിച്ചിരുന്നു. അതിനാൽ തന്നെ കർഷക സംഘടനകൾ സമിതിയെ അംഗീകരിക്കില്ലെന്ന്​ വ്യക്തമാക്കി. ഖാലിസ്​ഥാൻ അനുകൂലികൾ കർഷക സമരത്തിൽ പ​ങ്കെടുക്കുന്നുവെന്നാണ്​​ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്​. സർക്കാറിന്‍റെ ഈ പ്രസ്​താവന ഞെട്ടിക്കുന്നു' -എഡിറ്റോറിയലിൽ പറയുന്നു.

സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയുമായി സഹകരിക്കില്ലെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. സമിതി രൂപീകരണത്തിൽ കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ്​ ആരോപണം. മൂന്ന്​ കാർഷിക നിയമങ്ങളെയും പിന്തുണക്കുകയും അവക്കായി നിരന്തരം വാദിക്കുന്നവരുമാണ്​ സമിതിയിലെ അംഗങ്ങളെന്ന്​ കർഷക സംഘടനകൾ പറഞ്ഞു.

'ഖാലിസ്​ഥാൻ അനുകൂലികൾ പ്രക്ഷോഭത്തിൽ പങ്കു​ചേർന്നിട്ടുണ്ടെങ്കിൽ അത്​ കേന്ദ്രസർക്കാറിന്‍റെ പരാജയമാണ്​. സർക്കാറിന്​ ഈ പ്രക്ഷോഭം അവാസാനിപ്പിക്കണമെന്നില്ല. രാജ്യദ്രോഹികളെന്ന്​ ആരോപിച്ച്​ രാഷ്ട്രീയ നേട്ടം കൊയ്യാനാണ്​ നീക്കം' -ശിവസേന പറയുന്നു.

'സ്വാതന്ത്രത്തിന്​ ശേഷം രാജ്യത്ത്​ ആദ്യമായാണ്​ ഇത്തരത്തിൽ അച്ചടക്ക​േ​ത്താടെയും നിശ്ചയദാർഡ്യത്തോടെയുമുള്ള സമരം. കർഷകരുടെ ധൈര്യവും നിശ്ചയദാർഡ്യവും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്യണം. അവരെ ബഹുമാനിച്ച്​ കാർഷിക നിയമങ്ങൾ പിൻവലിക്കണം. അപ്പോൾ പ്രധാനമന്ത്രി വലുതായി തീര​ും' -സാമ്​ന കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiv SenaSaamana
News Summary - government wants to do politics by spreading sedition on this movement Shiv Sena Saamana
Next Story