Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽഗാന്ധി -അദാനി...

രാഹുൽഗാന്ധി -അദാനി വിഷയത്തിൽ ഭരണ-പ്രതിപക്ഷ ബഹളം: പാർലമെന്റ് നടപടികൾ നിർത്തിവെച്ചു

text_fields
bookmark_border
Parliament
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരാമർശങ്ങൾക്കെതിരെ ബി.ജെ.പിയും അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളും പാർലമെന്റിൽ പ്രതിഷേധിച്ചു. ഭരണ പക്ഷ- പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരു സഭകളും രണ്ടു മണിവരെ നിർത്തിവെച്ചു. തുടർച്ചയായ നാലാം ദിവസമാണ് പാർല​മെന്റിൽ പ്രതിഷേധം അരങ്ങേറുന്നത്.

ഇനനതെത പാർലമെന്റ് സെഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ജനാധിപത്യം സംബന്ധിച്ച് ലണ്ടനിൽ നടന്ന ചർച്ചയിൽ ആശങ്ക പങ്കിട്ടതുമായി ബചന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ അദ്ദേഹം മറുപടി നൽകുമെന്നും കുരുതുന്നു. അതേസമയം, രാജ്യത്തിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധി പാർലമെന്റിൽ മാപ്പു പറയണമെന്ന ബി.ജെ.പിയുടെ ആവശ്യം കോൺഗ്രസ് അപ്പാടെ തള്ളി.

അതേസമയം, രാവിലെ രാഹുലിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിച്ചയാൾ വിദേശത്ത് പോയി ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് ആരോപിക്കുകയാണന്ന് മന്ത്രി പറഞ്ഞു. രാഹുലിന്റെ ഇന്ത്യാ വിരുദ്ധ പരാമർശം കോൺഗ്രസിന് തന്നെയാണ് തിരിച്ചടിയാവുകയെന്നും മന്ത്രി ഓർമിപ്പിച്ചിരുന്നു. രാഹുൽ ദേശവിരുദ്ധരുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, അദാനി -ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണമെന്ന് പ്രതിപക്ഷ ആവശ്യത്തിൽ നിന്ന് രശദ്ധ തെറ്റിക്കാനുള്ള ബി.ജെ.പി ശ്രമമാണ് രാഹുലിനെതിരായ ആരോപണങ്ങളെന്ന് കോൺഗ്രസും പ്രതിപക്ഷ കക്ഷികളും ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentadaniRahul Gandhi
News Summary - Government Vs Opposition Over Rahul Gandhi, Adani Stalls Parliament
Next Story