Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെറ്റയുമായി ഉരസൽ...

മെറ്റയുമായി ഉരസൽ തുടരുന്നു; ആഗോള ടീമിനെ വിളിപ്പിച്ച് സർക്കാർ

text_fields
bookmark_border
മെറ്റയുമായി ഉരസൽ തുടരുന്നു; ആഗോള ടീമിനെ വിളിപ്പിച്ച് സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫേ​സ്‍ബു​ക്ക് പോ​സ്റ്റ് നീ​ക്കി​യ​തു മു​ത​ൽ ടെ​ക് ഭീ​മ​ൻ മെ​റ്റ​യു​മാ​യു​ള്ള ഉ​ര​സ​ൽ തു​ട​രു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ, മെ​റ്റ​യു​ടെ ആ​ഗോ​ള ടീ​മി​നെ വി​ളി​പ്പി​ച്ചു. മോ​ദി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് നീ​ക്കി​യ​ത് തൊ​ട്ട്, കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ​ചെ​യ്യു​ന്ന പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തു വ​രെ​യു​ള്ള വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ ഈ ​മാ​സം അ​ഞ്ചി​നും ആ​റി​നും ഐ.​ടി മ​ന്ത്രാ​ല​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും.

ലോ​ക​ത്തെ ഏ​റ്റ​വും പ്ര​മു​ഖ ടെ​ക്‌​നോ​ള​ജി ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നി​ട്ടും ഇ​ത്ത​രം വീ​ഴ്ച​ക​ൾ എ​ന്തു​കൊ​ണ്ട് ആ​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​ത് മ​ന​സ്സി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഐ.​ടി സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്‍ണ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ മെ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണു​മെ​ന്നും ഇ​ന്ത്യ​ൻ നി​യ​മ​വും അ​തി​ന്‍റെ പാ​ല​ന​വും, പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ പോ​സ്റ്റ് നീ​ക്കം ചെ​യ്ത കാ​ര്യ​വും ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​ലേ​ഖ​ക​രെ അ​റി​യി​ച്ചു. ചി​ല കാ​ര്യ​ങ്ങ​ൾ വേ​ണ്ട​തു​പോ​ലെ മു​ന്നോ​ട്ടു പോ​കാ​ത്ത​തി​ന്‍റെ കാ​ര​ണം ചോ​ദി​ച്ച​റി​യും.

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ​യും അ​തി​നെ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫേ​സ്‍ബു​ക്ക് പോ​സ്റ്റാ​ണ് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​ത്. പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ച്ച്, സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ച് ക​മ്പ​നി ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക്ഷ​മാ​പ​ണം ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യെ അ​വ​ർ അ​റി​യി​ച്ചെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ചി​ല അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​ന്ത്യ​യി​ൽ നി​ന്ന് വ​ൻ വ​രു​മാ​നം നേ​ടു​ന്ന മെ​റ്റ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMark ZuckerbergPrime MinisterMetafacebook videos
News Summary - മെറ്റയുമായി ഉരസൽ തുടരുന്നു; ആഗോള ടീമിനെ വിളിപ്പിച്ച് സർക്കാർ
Next Story