ഒാൺലൈൻ വാർത്തകളെ നിയന്ത്രിക്കാർ കേന്ദ്രസർക്കാർ സമിതി
text_fieldsന്യൂഡൽഹി: വ്യാജ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരുടെ അക്രിഡിറ്റേഷൻ റദ്ദാക്കാനുള്ള വിവാദ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ ഒാൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ. ഒാൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ സമിതിയെ നിയോഗിക്കാനാണ് വാർത്ത വിനിമയ മന്ത്രാലയത്തിെൻറ തീരുമാനം.
അതേ സമയം, ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും ഒൗദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാൽ, ഒാൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച വാർത്ത വിനിമയ മന്ത്രാലത്തിെൻറ ഉത്തരവ് വ്യാപകമായി ഇൻറർനെറ്റിലുടെ അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്. ബ്രോഡ്കാസ്റ്റിങ് ഡയറക്ടർ അമിത് കറ്റോച്ച് ഒപ്പുവെച്ച ഉത്തരവാണ് പ്രചരിക്കുന്നത്.
ഒാൺലൈൻ മീഡിയ, വെബ്സൈറ്റുകൾ, ന്യൂസ് പോർട്ടലുകൾ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിൽ ഉൾപ്പെടുക. മന്ത്രാലയം രൂപീകരിക്കുന്ന പത്തംഗ കമ്മിറ്റി വിഷയം പഠിച്ച് ചട്ടങ്ങൾ രൂപീകരിക്കും. വാർത്ത വിതരണ മന്ത്രാലയം, നിയമം, െഎ.ടി, ആഭ്യന്തരം, ഇലക്ട്രോണിക്സ് തുടങ്ങിയ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ, ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ, ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളും സമിതിയിൽ അംഗമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
