Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ ഉറക്കത്തിലല്ല,...

സർക്കാർ ഉറക്കത്തിലല്ല, കാർഷിക വായ്​പ എഴുതിത്തള്ളാൻ സമയം വേണം- കുമാരസ്വാമി

text_fields
bookmark_border
സർക്കാർ ഉറക്കത്തിലല്ല, കാർഷിക വായ്​പ എഴുതിത്തള്ളാൻ സമയം വേണം- കുമാരസ്വാമി
cancel

ബംഗളൂരു: കാർഷിക വായ്​പ എഴുതിത്തള്ളുമെന്നും എന്നാൽ അതിന്​ കുറച്ച്​ സാവകാശം ആവശ്യമാണെന്നും കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. സഖ്യകക്ഷികളായ കോൺഗ്രസുമായി ചർച്ച ചെയ്യേണ്ടതിനാലാണ്​ സാവകാശം വേണ്ടതെന്നും കുമാരസ്വാമി വ്യക്​തമാക്കി.  

ഇൗ സർക്കാർ ഉറക്കത്തിലല്ല. ജനങ്ങൾക്ക്​ വേണ്ടിയുള്ള പ്രവർത്തനത്തിലാണെന്നും കുമാരസ്വാമി പറഞ്ഞു. കാർഷിക വായ്​പ എഴുതിത്തള്ളുമെന്ന വാഗ്​ദാനത്തിൽ നിന്ന്​ കുമാരസ്വാമി സർക്കാർ പി​റകോട്ടു പോവുകയാണെന്ന ബി.ജെ.പി നേതാവ്​ ബി.എസ്​ ​െയദിയൂരപ്പയുടെ ആരോപണത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സഖ്യകക്ഷിയായ കോൺഗ്രസുമായി വകുപ്പ്​ വിഭജന കാര്യത്തിലുള്ള തർക്കം മൂലം കുമാരസ്വാമി സർക്കാറിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. എന്നാലും കർഷക പ്രശ്​നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു​ണ്ടെന്ന്​ അറിയിക്കുന്നതിനായി വായ്​പ എഴുതിത്തള്ളുന്നതു സംബന്ധിച്ച്​ തീരുമാനമെടുക്കാർ യോഗം ചേർന്നിരുന്നു. 

തങ്ങൾ യാചിക്കാൻ വന്നവ​രല്ലെന്നും വരൾച്ച മൂലം കൃഷിനാശമുണ്ടായതിനാൽ സഹായമാണ്​ ആവശ്യമെന്നും യോഗത്തിൽ പ​െങ്കടുത്ത കർഷക പ്രതിനിധികൾ അറിയിച്ചിരുന്നു. തുടർന്നാണ്​ കുമാരസ്വാമി കൂടുതൽ സമയം ആവശ്യമാണെന്ന്​ അറിയിച്ചത്​.

സർക്കാർ നാളെ തന്നെ വീഴുകയില്ല. അഞ്ചു വർഷം കർഷകരെ സഹായിക്കുന്നതിനായി ഇവിടെ തന്നെയുണ്ടാകും. നിങ്ങൾ എനിക്ക്​ ശ്വാസം വിടാനുള്ള സമയം തരണം -​ കുമാരസ്വാമി കർഷക പ്രതിനിധികളോട്​ പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loan waivermalayalam newsKarnataka electionKumaraswami
News Summary - Government Not In Sleeping Mode": HD Kumaraswamy -India news
Next Story