ജാമ്യം: പുതിയ നിയമത്തിന് നീക്കം
text_fieldsന്യൂഡല്‍ഹി: ജാമ്യം അനുവദിക്കുന്നതിന് നിലവിലുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി പുതിയ നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ക്രിമിനല്‍ നടപടിക്രമത്തില്‍ (സി.ആര്‍.പി.സി) ഭേദഗതിയോടെയാകും പുതിയ നിയമം. നിലവിലെ വ്യവസ്ഥ ‘പ്രതിയുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച്’ എന്ന നിലയിലാണെന്ന ആക്ഷേപമുണ്ട്. ഭൂമിയും സമ്പത്തും മാനദണ്ഡമാകുന്ന സാഹചര്യവുമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ നിയമ സെക്രട്ടറി പി.കെ. മല്‍ഹോത്രയോട് ജാമ്യനിയമം സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിയമകമീഷനാണ് ശിപാര്‍ശ തയാറാക്കുന്നത്. പുതിയ നിയമത്തിലൂടെ വലിയ തോതിലുള്ള നവീകരണമാണ് ലക്ഷ്യമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.
ജാമ്യവും അവകാശമെന്ന നിലയിലാണ് അനുവദിക്കേണ്ടത്. തെളിവ് നശിപ്പിക്കാനുള്ള സാധ്യത, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം, കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് സാധാരണ ജാമ്യം നിഷേധിക്കുന്നത്. എന്നാല്‍, പല കേസുകളിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. ജാമ്യാപേക്ഷകളില്‍ വാദം കേള്‍ക്കുന്നത് നീളുന്നതും കോടതികളുടെ ജോലിഭാരം കൂട്ടുന്നു. ജാമ്യം കിട്ടുമോ നിഷേധിക്കപ്പെടുമോ എന്ന കാര്യത്തിലും ഉറപ്പില്ല. നിയമ കമീഷന്‍ കരടിന് ശ്രമം തുടങ്ങിയിട്ടുണ്ട്. സി.ആര്‍.പി.സിയിലെ മാറ്റങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
