Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിറ്റ്​കോയിൻ...

ബിറ്റ്​കോയിൻ മാഫിയയുടെ ഹാക്കിങ്​; ട്വിറ്ററിന്​ നോട്ടീസ്​ അയച്ച്​ കേന്ദ്ര സർക്കാർ

text_fields
bookmark_border
ബിറ്റ്​കോയിൻ മാഫിയയുടെ ഹാക്കിങ്​; ട്വിറ്ററിന്​ നോട്ടീസ്​ അയച്ച്​ കേന്ദ്ര സർക്കാർ
cancel

ന്യൂഡൽഹി: യു.​എ​സി​ൽ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​ ഹാ​ക്കി​ങ്​ വ​ഴി ന​ട​ന്ന ബി​റ്റ്​​കോ​യി​ൻ ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ ഇന്ത്യൻ സർക്കാർ ട്വിറ്റർ ഇന്ത്യക്ക്​​ നോട്ടീസ്​ അയച്ചു. ഹാക്കിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകണമെന്ന്​ കേന്ദ്രം ആവശ്യപ്പെട്ടതായി പി.ടി.​െഎ വാർത്ത ഏജൻസിയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. അതോടൊപ്പം എത്ര ഇന്ത്യക്കാർ ഹാക്കിങ്ങിന്​ ഇരയായിട്ടുണ്ടെന്ന്​ വെളിപ്പെടുത്താനും നിർദേശിച്ചിട്ടുണ്ടെന്നാണ്​ സൂചന. 

എത്ര ഇന്ത്യൻ ട്വിറ്റർ യൂസർമാർ സ്​കാം വെബ്​ സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ടെന്നും ഹാക്കിങ്ങിന്​ വിധേയരായ യൂസർമാരോട്​ അവരുടെ അക്കൗണ്ടുകൾ തൽക്കാലത്തേക്ക്​ നീക്കം ചെയത്​ വിവരം അവരെ അറിയിച്ചിട്ടുണ്ടോ എന്നും കേന്ദ്രം ചോദിച്ചു. ഹാക്കർമാർ പ്രമുഖകരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്​തതിനെ കുറിച്ചും അതിന്​ ട്വിറ്റർ ഇതുവരെ സ്വീകരിച്ച പരിഹാര നടപടികളെ കുറിച്ചും എത്രയും പെട്ടന്ന്​ വിവരം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്​. 

ശതകോടീശ്വരൻമാരായ ഇലോൺ മസ്​ക്​, ജെഫ്​്​ ബെസോസ്​, ബിൽ ഗേറ്റ്​സ്​, അമേരിക്കൻ മുൻ പ്രസിഡൻറ്​ ബറാക്ക്​ ഒബാമ, വൈസ്​ പ്രസിഡൻറ്​ ജോ ബൈഡൻ തുടങ്ങിയവരുടെ അടക്കം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളായിരുന്നു ബിറ്റ്​കോയിൻ മാഫിയ ഹാക്ക്​ ചെയ്​തത്​. ഉബർ, ആപ്പിൾ അക്കൗണ്ടുകളും ഹാക്ക്​ ചെയ്യപ്പെട്ടവയിൽ പെടും. ക്രി​പ്​റ്റോ കറൻസിയായ ബിറ്റ്​കോയിൻ 1000 ഡോളറി​േൻറതിന്​ തുല്യമായത്​ അയച്ചാൽ തിരികെ 2000 ഡോളർ നൽകുമെന്നാണ്​ പ്രമുഖരുടെയെല്ലാം ട്വീറ്റുകളിലൂടെ വ്യക്​തമാക്കിയത്​. ആഭ്യന്തര സംവിധാനങ്ങളിലും ഉപകരണങ്ങളിലും നുഴഞ്ഞുകയറിയാണ്​ ബിറ്റ്​കോയിൻ മാഫിയ ഹാക്കിങ്​ നടത്തിയതെന്ന്​ ട്വിറ്റർ അറിയിച്ചിരുന്നു.

എന്തായാലും എ​ഫ്.​ബി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങിയിട്ടുണ്ട്​. ത​ട്ടി​പ്പി​നെ​തി​രെ ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ന​ട​ത്തി​യ ത​ട്ടി​പ്പാ​ണി​തെ​ന്നാ​ണ് എഫ്​.ബി.​െഎയുടെ​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterusbitcoin
News Summary - Government Issues Notice to Twitter
Next Story