Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രാണപ്രതിഷ്ഠ:...

പ്രാണപ്രതിഷ്ഠ: മാധ്യമങ്ങൾക്ക് ജാഗ്രത നിർദേശവുമായി സർക്കാർ

text_fields
bookmark_border
information and broadcasting (MIB)
cancel

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര ഉ​ദ്​​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ളോ വ​ക്രീ​ക​രി​ച്ച ഉ​ള്ള​ട​ക്ക​മോ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം. വ​സ്തു​ത ഉ​റ​പ്പു വ​രു​ത്താ​ത്ത​തും പ്ര​കോ​പ​ന​പ​ര​വും വ്യാ​ജ​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ വാ​ർ​ത്താ​വി​ത​ര​ണ-​പ്ര​ക്ഷേ​പ​ണ കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

അ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​ത്തെ​യും ക്ര​മ​സ​മാ​ധാ​ന​ത്തെ​യും ബാ​ധി​ച്ചെ​ന്നു വ​രാം. പ​ത്ര​ങ്ങ​ൾ, സ്വ​കാ​ര്യ ടി.​വി ചാ​ന​ലു​ക​ൾ, ആ​നു​കാ​ലി​ക വാ​ർ​ത്താ പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ൾ, ഡി​ജി​റ്റ​ൽ മീ​ഡി​യ എ​ന്നി​വ​യെ​ല്ലാം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്ക​ണം. ജാ​തി, സ​മു​ദാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​കോ​പ​ന​പ​ര​മാ​വാ​ത്ത വി​ധം സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണം. ദേ​ശ​താ​ൽ​പ​ര്യ​ത്തി​ന്​ മു​ന്തി​യ പ്രാ​ധാ​ന്യം ന​ൽ​ക​ണം.

പൊതു അവധിക്കെതിരെ നിയമ വിദ്യാർഥികൾ കോടതിയിൽ

മും​ബൈ: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ ബോം​​ബെ ഹൈ​കോ​ട​തി​യി​ൽ പൊ​തു താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി. ഞാ​യ​റാ​ഴ്ച​ത​ന്നെ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ പ്ര​ത്യേ​ക ബെ​ഞ്ചി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അ​വ​ധി പ്ര​ഖ്യാ​പ​ന​ത്തേ​യും ഹ​ര​ജി​ക്കാ​ർ ചോ​ദ്യം ചെ​യ്തു. മും​ബൈ​യി​ലെ മ​ഹാ​രാ​ഷ്ട്ര നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി, ഗ​വ​ൺ​മെ​ന്റ്​ ലോ ​കോ​ള​ജ്, ഗു​ജ​റാ​ത്തി​ലെ ‘നി​ർ​മ’ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ശി​വാ​ങ്​​ഗി അ​ഗ​ർ​വാ​ൾ, സ​ത്യ​ജീ​ത്​ സാ​ൽ​വെ, വേ​ദാ​ന്ത്​ അ​ഗ​ർ​വാ​ൾ, ഖു​ഷി ബ​ൻ​ഗി​യ എ​ന്നി​വ​രാ​ണ്​​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഇ​ഷ്ട​ത്തി​ന്​ അ​നു​സ​രി​ച്ച​ല്ല പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ക്കേ​ണ്ട​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി വെ​ള്ളി​യാ​ഴ്ച​യി​ലെ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇറച്ചിക്കടകൾ അടച്ചിടണമെന്ന് താണെ കോർപറേഷൻ

താ​ണെ: അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ൽ പ്രാ​ണ​പ്ര​തി​ഷ്ഠ​ച്ച​ട​ങ്ങ് ന​ട​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ ഇ​റ​ച്ചി​ക്ക​ട​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് താ​ണെ ജി​ല്ല ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. കോ​ഴി​യി​റ​ച്ചി, ആ​ട്ടി​റ​ച്ചി, മീ​ൻ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ ഭീ​വ​ണ്ടി നി​സാം​പു​ർ സി​റ്റി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്. സ​സ്യേ​ത​ര ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന ക​ട​ക​ളും മ​ദ്യ​ക്ക​ട​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് നേ​ര​ത്തെ, താ​ണെ​യി​ലെ പ​ഡ്ഗ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

സമൂഹ മാധ്യമങ്ങളിൽ വ്യാജ 500 രൂപ നോട്ടുകൾ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ ച​ട​ങ്ങി​നൊ​പ്പം 500 രൂ​പ നോ​ട്ടു​ക​ളി​ൽ മ​ഹാ​ത്​​മ​ഗാ​ന്ധി​ക്കു പ​ക​രം ശ്രീ​രാ​മ​ന്‍റെ​യും ചെ​ങ്കോ​ട്ട​ക്കു പ​ക​രം രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ​യും ചി​ത്രം വൈ​കാ​തെ കൊ​ണ്ടു​വ​രു​മെ​ന്ന്​ വ്യാ​ജ പ്ര​ചാ​ര​ണം. ഇ​ത്ത​ര​ത്തി​ൽ ചി​ത്ര​ങ്ങ​ൾ വെ​ച്ച 500 രൂ​പ നോ​ട്ടി​ന്‍റെ മാ​തൃ​ക​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​വി​ക്കൊ​ടി വെ​ച്ച ചി​ല ഹാ​ൻ​ഡി​ലു​ക​ളി​ലൂ​ടെ​യാ​ണ്​ പ്ര​ച​രി​ച്ച​ത്. നോ​ട്ടി​ലു​ള്ള ക​ണ്ണ​ട​യു​ടെ രേ​ഖാ​ചി​ത്ര​ത്തി​നു പ​ക​രം അ​മ്പും വി​ല്ലും ഇ​തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്നു. ഈ ​പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്​​ത​മാ​യി.

പ്രതിഷേധങ്ങൾ വിലക്കി ടിസ്സ്​; പ്രത്യേക പരിപാടികളുമായി ബോം​ബെ ഐ.ഐ.ടി

മും​ബൈ: തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നെ​തി​രെ കാ​മ്പ​സി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് വി​ല​ക്കി ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സും (ടി​സ്) ബോം​ബെ ഐ.​ഐ.​ടി​യും. പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചാ​ൽ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ‘ടി​സ്’ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്ര​തി​ഷ്ഠ ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് കാ​മ്പ​സി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളോ​ട് വി​യോ​ജി​ച്ചാ​ണ് ബോം​ബെ ഐ.​ഐ.​ടി​യി​ലെ ഒ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ രം​ഗ​ത്തു​വ​ന്ന​ത്. ച​ട​ങ്ങു​ക​ൾ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ഷ്ഠ​ച്ച​ട​ങ്ങി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ വി​ല​ക്കി​യ​തെ​ന്ന്​ ടി​സ് പു​റ​പ്പെ​ടു​വി​ച്ച നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

കാ​മ്പ​സി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പ​രി​പാ​ലി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ​മ​ര​ത്തി​ന് പ്ര​ഖ്യാ​പ​ന​മി​ല്ലെ​ന്നി​രി​ക്കെ അ​ധി​കൃ​ത​രു​ടെ നോ​ട്ടീ​സ് ഞെ​ട്ട​ലു​ണ്ടാ​ക്കി​യ​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ലെ യു.​ജി.​സി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മാ​റ്റി​യാ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ‘ശ്രീ​രാം ദ​ർ​ബാ​ർ ശോ​ഭ​യാ​ത്ര​ക്ക്’ അ​നു​മ​തി​ന​ൽ​കി​യ​തി​നും തി​ങ്ക​ളാ​ഴ്ച ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ‘ഗോ​ശാ​ല’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നു​മെ​തി​രെ​യാ​ണ്​ ബോം​ബെ ഐ.​ഐ.​ടി​യി​ലെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ‘അം​ബേ​ദ്ക​ർ പെ​രി​യാ​ർ ഫു​ലെ സ്റ്റ​ഡി സ​ർ​ക്കി​ളാ​ണ്’ രം​ഗ​ത്തു​വ​ന്ന​ത്.

കാ​മ്പ​സി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് രാ​ഷ്ട്രീ​യ ചാ​യ് വു​ണ്ടാ​കി​ല്ലെ​ന്ന അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു വി​രു​ദ്ധ​മാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. എ​ല്ലാ പ​രി​പാ​ടി​ക​ളും ഔ​ദ്യോ​ഗി​ക​മ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. ത​ക​ർ​ന്ന ഗോ​ശാ​ല പു​ന​ർ നി​ർ​മി​ച്ച​താ​ണെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediamediaRam Temple Ayodhya
News Summary - Government Issues Advisory To Media And Social Platforms Against Sharing False Content On Ayodhya Ram Temple Event
Next Story