Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ: ബോളിവുഡ്​...

സി.എ.എ: ബോളിവുഡ്​ താരങ്ങളെ രംഗത്തിറക്കാൻ കേന്ദ്രസർക്കാർ

text_fields
bookmark_border
caa-protest
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്​തമാകുന്നതിനിടെ പ്രതിരോധത്തിനായി ബോളിവുഡ്​ താരങ് ങളെ രംഗത്തിറക്കാൻ കേന്ദ്രസർക്കാർ. നിയമവുമായി ബന്ധപ്പെട്ട്​ നടക്കുന്ന ചർച്ചയിലേക്ക്​ ബോളിവുഡ്​ താരങ്ങളെ കേന്ദ്രസർക്കാർ ക്ഷണിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. പക്ഷേ പരിപാടിയിൽ ഏതെല്ലാം താരങ്ങൾ പ​ങ്കെടുക്കുമെന്നത്​ സംബന്ധിച്ച്​ വ്യക്​തതയില്ല.

കേന്ദ്രമന്ത്രി പിയൂഷ്​ ഗോയലും ബി.ജെ.പി വർക്കിങ്​ പ്രസിഡൻറ്​ ജെ.പി നദ്ദയും ​ചേർന്ന്​ ബോളിവുഡ്​ താരങ്ങളെ ക്ഷണിച്ചിട്ടുണ്ട്​. ​മുംബൈയിലെ ​ഗ്രാൻഡ്​ ഹയാത്ത്​ ഹോട്ടലിലാണ്​ പരിപാടി നടക്കുന്നത്​. ഏതാനം ബോളിവുഡ്​ താരങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ്​ കേന്ദ്രസർക്കാറി​​െൻറ പുതിയ നീക്കം.

പൗരത്വ ഭേദഗതി നിയമത്തിനെതി​െര രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന്​ കേന്ദ്രസർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - Government invites Bollywood stars to attend outreach programme-india news
Next Story