വിമാന ഇന്ധനനികുതി ചുമത്തിയത് കമ്പനികൾക്ക് തിരിച്ചടി; നിരക്ക് വർധനയുണ്ടാകും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ വിമാന ഇന്ധനത്തിന് അഞ്ച് ശതമാനം നികുതി ചുമത്തിയത് വിമാനക്കമ്പനികൾക്ക് വൻ തിരിച്ചടിയാകുന്നു. രൂപയുടെ മൂല്യത്തകർച്ചയും ഇന്ധന വിലവർധനവും മൂലം നിലവിൽ നഷ്ടം നേരിടുന്ന വിമാനക്കമ്പനികൾ പുതിയ നികുതികൂടി വന്നതോടെ വരുന്ന ഉത്സവകാലത്ത് യാത്രാനിരക്ക് വർധിപ്പിച്ചേക്കും. വിമാന ഇന്ധനത്തിെൻറ വില അടുത്ത ദിവസങ്ങളിൽ സർവകാല റെക്കോഡിലേക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്.
ഇൗ സാഹചര്യത്തിൽ പ്രമുഖ വിമാനക്കമ്പനികളുടെ ഒാഹരിവിലയിലും വൻ ഇടിവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം കഴിഞ്ഞ 52 ആഴ്ചക്കിടെയിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്.
സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യ, ജെറ്റ് എയർവേസ് എന്നിവെക്കാപ്പം മറ്റു കമ്പനികളും വരാനിരിക്കുന്ന മാസങ്ങളിൽ നിരക്ക് വർധിപ്പിക്കേണ്ടിവരും. തകർച്ച നേരിടുന്ന വിമാനക്കമ്പനികൾ സർക്കാറിൽനിന്ന് ആശ്വാസനടപടി പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടിപോലെ നികുതി ചുമത്തിയതെന്ന് കമ്പനി വൃത്തങ്ങൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
