Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ജീവൻ വിലപ്പെട്ടത്’!...

‘ജീവൻ വിലപ്പെട്ടത്’! വാങ്ചുക്കിനെ ദിവസവും സർക്കാർ ഡോക്ടർ പരിശോധിക്കണം; കേന്ദ്രത്തിന് നിർദേശവുമായി ഡൽഹി ഹൈകോടതി

text_fields
bookmark_border
Sonam Wangchuk
cancel

ന്യൂഡൽഹി: കേ​ന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന് ഹൈകോടതിയുടെ നിർദേശം. വാങ്ചുക്കിന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടു.

59കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. ഏതൊരു പൗരന്റെയും ജീവൻ വിലപെട്ടതാണെന്നും അത് രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി പറഞ്ഞു.

വാങ്ചുകിന്റെ ആരോഗ്യനില പരിശോധനകളുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി വിശദീകരണം തേടി. ദിവസേന ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. എന്നാൽ പരിശോധനകൾ നടത്തുന്നത് ചിലപ്പോൾ സർക്കാർ ഡോക്ടർമാരും മറ്റു ചിലപ്പോൾ സ്വകാര്യ ഡോക്ടർമാരാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ഇതോടെ, ആരോഗ്യനില സർക്കാർ നിയോഗിക്കുന്ന ഡോക്ടർ ദിവസേന പരിശോധിക്കണമെന്ന് ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നിർദേശം നൽകി. വാങ്ചുക്കിന്റെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ ഇടപെടലുകളും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ‘ജീവൻ അതീവ വിലപ്പെട്ടതാണ്’ എന്ന് നിരീക്ഷിച്ച കോടതി, സമരം തുടരാനുള്ള അദ്ദേഹത്തിന്റെ അവകാശം മാനിക്കുമ്പോഴും ആരോഗ്യപരിപാലനത്തിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു.

നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സോനം വാങ്ചുക്ക് ജൂൺ 28 മുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. സമരത്തെ തുടർന്ന് വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതായും ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യനില മോശമായെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikedelhi high courtDharmendra pradhanSonam WangchukGovernment doctorCockroach Janata Party
News Summary - Government Doctor To Monitor Sonam Wangchuk Says High Court
Next Story