ചൈനയെ സന്തോഷിപ്പിക്കാൻ ദലൈലാമയോടുള്ള നിലപാട് മാറ്റമില്ലെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: ചൈനയെ സന്തോഷിപ്പിക്കാനായി ദലൈലാമയോടുള്ള നിലവിലെ നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രസർക്കാർ. ദലൈലാമക്ക് സ്വന്തം രാജ്യത്ത് മതപരമായ അവകാശങ്ങൾ ലഭിക്കണമെന്ന് തന്നെയാണ് നിലപാടെന്നും സർക്കാർ വ്യക്തമാക്കി.
ദലൈലാമയുടെ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തവും സ്ഥിരതയുള്ളതാണ്. ഇന്ത്യയിലെ ജനങ്ങൾ ഏറെ ബഹുമാനിക്കുന്നയാളാണ് ദലൈലാമ. അദ്ദേഹത്തോടുള്ള നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദലൈലാമയുമായി ബന്ധപ്പെട്ട് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയാതായുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു നിർദേശം നൽകിയതെന്നായിരുന്നു വാർത്തകൾ. ഇതിനോട് പ്രതികരിക്കുകയായിരുന്നു സർക്കാർ വൃത്തങ്ങൾ.