വ്യാജ വാർത്ത നൽകിയാൽ ഒൗദ്യോഗിക പരസ്യമില്ല
text_fieldsന്യൂഡൽഹി: വ്യാജ വാർത്തയുടെ മറവിൽ പരസ്യങ്ങൾ നിഷേധിച്ച് പത്രങ്ങളെ നിയന്ത്രിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. വ്യാജ വാർത്ത നൽകുന്ന പത്രങ്ങൾക്ക് ഒൗദ്യോഗിക പരസ്യങ്ങൾ നൽകാതിരിക്കാനാണ് സർക്കാർ നീക്കം. ഇതിനായി 2016ലെ പത്രങ്ങളുടെ പരസ്യ നയം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജസ്ഥാനിൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബി.ജെ.പി സർക്കാറിെൻറ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വളഞ്ഞ വഴിയിലൂടെ പത്രങ്ങളെ മെരുക്കാൻ ശ്രമിക്കുന്നത്. മോശമായ ഉദ്ദേശ്യത്തോടെ വ്യാജ വാർത്ത നൽകുന്ന പത്രങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യാഖ്യാനിച്ചാണ് പുതിയ ഭേദഗതിക്ക് സർക്കാർ തയാറെടുക്കുന്നത്.
തെറ്റുപറ്റുന്ന സ്ഥാപനങ്ങൾക്കും നിയമത്തിെൻറ മറവിൽ പരസ്യം നിഷേധിക്കാം. എന്നാൽ, വ്യാജ വാർത്തയുടെ നിർവചനമെന്തെന്ന് സർക്കാർ വിശദീകരിച്ചിട്ടില്ല.കേന്ദ്ര സർക്കാറിന് കീഴിലുള്ള ഡയറക്ടറേറ്റ് ഒാഫ് അഡ്വർടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റി (ഡി.എ.വി.പി) ഉദ്യോഗസ്ഥരായിരിക്കും ഏതാണ് വ്യാജ വാർത്തയെന്ന് തീരുമാനിക്കുക. ഇതിനായി ഇവർ പ്രസ് കൗൺസിലിെൻറയും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും സഹായം തേടുമെന്നാണ് ഒൗദ്യോഗിക വിശദീകരണം. തെറ്റിെൻറ ഗൗരവമനുസരിച്ച് നിശ്ചിത കാലത്തേക്കാണ് പരസ്യം നിഷേധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
