Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ തടയാനുള്ള...

കോവിഡ്​ തടയാനുള്ള മുൻകരുതൽ ഫലപ്രദമാവില്ലെന്ന്​ വിലയിരുത്തൽ; സർക്കാർ പ്ലസ്​ ടു പരീക്ഷ റദ്ദാക്കി

text_fields
bookmark_border
കോവിഡ്​ തടയാനുള്ള മുൻകരുതൽ ഫലപ്രദമാവില്ലെന്ന്​ വിലയിരുത്തൽ; സർക്കാർ പ്ലസ്​ ടു പരീക്ഷ റദ്ദാക്കി
cancel

ന്യൂഡൽഹി: കോവിഡ്​ തടയാനുള്ള മുൻകരുതൽ ഫലപ്രദമാവില്ലെന്ന്​​ സുപ്രീംകോടതി മുന്നറിയിപ്പ്​ നൽകിയതിന്​ പിന്നാലെ ആന്ധ്രപ്രദേശ്​ സർക്കാർ പ്ലസ്​ ടു പരീക്ഷ റദ്ദാക്കി. ഇക്കാര്യം സംസ്​ഥാനത്തി​‍െൻറ അഭിഭാഷകൻ ​ദുഷ്യന്ത്​ ദവെ സുപ്രീംകോടതിയെ അറിയിച്ചു.

പരീക്ഷഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി സംസാരിച്ചുവെന്നും ഇതേ തുടർന്നാണ്​ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്നും ദുഷ്യന്ത്​ ദവെ പറഞ്ഞു.

പരീക്ഷ നടത്തി കുട്ടികളുടെ ജീവൻ അപകടത്തിലാക്കാനാണോ നീക്കമെന്ന്​ കഴിഞ്ഞ ദിവസം എ.എം. ഖൻവിൽകറി​‍െൻറ നേതൃത്വത്തിലുള്ള ബെഞ്ച്​ ആന്ധ്ര​ സർക്കാറിനോട്​ ചോദിച്ചിരുന്നു. പരീക്ഷ ഒഴിവാക്കാൻ സംസ്​ഥാന സർക്കാറുകൾക്ക്​ നിർദേശം നൽകണമെന്ന ഹരജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി മുന്നറിയിപ്പ്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examPlus Two
News Summary - Government cancels Plus Two exam
Next Story