Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവര സംരക്ഷണ നിയമം...

വിവര സംരക്ഷണ നിയമം നടപ്പിലാക്കും -രവി ശങ്കർ പ്രസാദ്​

text_fields
bookmark_border
വിവര സംരക്ഷണ നിയമം നടപ്പിലാക്കും -രവി ശങ്കർ പ്രസാദ്​
cancel

ജലന്ധർ: വ്യക്തികളെയും രാജ്യത്തെയും സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങൾ പുറത്തു പോകാതിരിക്കാൻ വിവര സംരക്ഷണ നി യമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​. വിദേശ രാജ്യങ്ങൾ ഗൂഗ്​ൾ വഴി ഇത്തരം വിവരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനാണ്​ നിയമം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി​.

ആരെങ്കിലും ഇത്തരത്തിൽ വിവരങ്ങൾ ദുരുപയോഗം ചെയ്​താൽ ശക്തമായ നടപടി സ്വീകരിക്കാൻ സാധിക്കുമെന്നും അ​േദ്ദഹം പറഞ്ഞു. പഞ്ചാബിലെ ജലന്ധറിൽ നടക്കുന്ന ഇന്ത്യൻ ശാസ്​ത്ര കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു രവിശങ്കർ പ്രസാദ്​.

ഗ്ലോബൽ ഇന്നവേറ്റിവ്​ ഇൻറക്​സിൽ ഇന്ത്യയുടെ സ്​ഥാനം 2015ൽ 81 ആയിരുന്നത്​ 2017ൽ 60ലേക്ക്​ എത്തിയതായും ശാസ്​ത്രീയ പ്രസിദ്ധീകരണത്തിൽ ആറാം സ്​ഥാനവു​ം പേറ്റൻറ്​ ഫയലിങ്ങിൽ പത്താം സ്ഥാനവുമാണ്​ രാജ്യത്തിനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentmalayalam newssensitive datadata protection law
News Summary - government to bring law to protect sensitive data -india news
Next Story