Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടിയേറ്റ തൊഴിലാളികളെ...

കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാൻ 1000 ബസ്​ സർവീസുകൾ അനുവദിച്ച്​ യോഗി

text_fields
bookmark_border
കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാൻ 1000 ബസ്​ സർവീസുകൾ അനുവദിച്ച്​ യോഗി
cancel

ലഖ്​നോ: കോവിഡ്​19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളിൽ തിരിച്ചെത്തിക്കാൻ 1,000 ബസ്​ സർവീസുകൾ നടത്തുമെന്ന്​ ഉത്തർപ്രദേശ് സർക്കാർ. നോയിഡ, ഗാസിയാബാദ്, ബുലന്ദ്​ശഹർ, അലിഗഡ് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാൻ ബസുകൾ അയക്കുമെന്ന്​ ഗതാഗത വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്​ച രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ ​അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ കുടിയേറ്റ തൊഴിലാളികൾക്കായി ബസ്​ സർവീസ്​ ആരംഭിക്കാൻ തീരുമാനിച്ചത്​. സംസ്ഥാനത്തി​​െൻറ അതിർത്തികളിൽ കുടുങ്ങിയ കുടുംബങ്ങൾക്ക്​ ​ ഭക്ഷണവും വെള്ളവും അവശ്യവസ്​തുക്കളും നൽകാനും യോഗി നിർദേശിച്ചു.

കാൺപൂർ, ബല്ലിയ, വാരണസി, ഗോരഖ്പൂർ, അസാംഗഡ്, ഫൈസാബാദ്, ബസ്തി, പ്രതാപ്ഗഡ്, സുൽത്താൻപൂർ, അമേത്തി, റായ് ബറേലി, ഗോണ്ട, ഇറ്റാവ, ബഹ്‌റൈച്ച്, ശ്രാവസ്തി എന്നിവിടങ്ങളിലേക്കാണ്​ ബസുകൾ പുറപ്പെട്ടിരിക്കുന്നത്​.

ശനിയാഴ്ച രാവിലെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥർ ലഖ്‌നൗവിലെ ചാർബാഗ് ബസ് സ്റ്റേഷനിൽ എത്തി അവിടെയെത്തിയവർക്ക് ഭക്ഷണവും വെള്ളവും നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. ചാർബാഗിൽ നിന്നാണ്​ ബസുകൾ പുറപ്പെട്ടിരിക്കുന്നത്​. ഡി.ജി.പി ഹിതേഷ് ചന്ദ്ര അവസ്തി, ലഖ്‌നൗ പൊലീസ് കമ്മീഷണർ സുജിത് കുമാർ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ്​ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്​.

ഡൽഹി പോലുള്ള നഗരങ്ങളിൽ നിന്ന്​ നൂറുകണക്കിന്​ തൊഴിലാളികളാണ്​ കാൽനടയായി സ്വന്തം ഗ്രാമങ്ങളിലേക്ക്​ മടങ്ങികൊണ്ടിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up governmentindia newsMigrant workerslockdown
News Summary - UP Government Arranges 1,000 Buses For Stranded Migrant Workers - India news
Next Story