വാക്സിൻ ബുക്കിങ്ങിന് '1075' ൽ വിളിക്കാം; ഗ്രാമീണ ജനതയെ അവഗണിക്കുന്നുവെന്ന പരാതി മറികടക്കാൻ പുതിയ വഴി
text_fieldsകോവിഡ് വാക്സിനേഷനിൽ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ പുതിയ സംവിധാനം. 1075 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷനൽ ഹെൽത് അതോറിറ്റി തലവൻ ആർ.എസ്.ശർമ അറിയിച്ചു.
ഇൻറർനെറ്റിെൻറയും സ്മാർട്ട് ഫോണിെൻറയുമൊന്നും സഹായമില്ലാതെ കോവിഡ് വാക്സിന് ബുക്ക് ചൊയ്യാനാകില്ല എന്നത് ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പുതിയ ഹെൽപ് ലൈൻ നമ്പർ വരുന്നത്. കലക്ടർമാർ മുതൽ പ്രാഥമിക ആരോഗ്യ േകന്ദ്രം ജീവനക്കാർ വരെയുള്ളവർ ഹെൽപ് ലൈൻ നമ്പർ സംബന്ധിച്ച് ഗ്രാമീണ ജനതയെ ബോധവത്കരിക്കുമെന്ന് ശർമ പറഞ്ഞു.
ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് കോവിഡ് വാക്സിന് ബുക്ക് ചെയ്യാമെന്നത് ഗ്രാമീണ ജനതക്ക് ഏറെ ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇൻറർനെറ്റ് സൗകര്യങ്ങളും സ്മാർട്ട് ഫോണുകളും ഇല്ലാത്ത ഗ്രാമീണ ജനത വാക്സിനേഷനിൽ നിന്ന് പൂർണമായും പുറത്താകുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. കോവിൻ വെബ്സൈറ്റ് വഴി മാത്രമേ വാക്സിന് ബുക്ക് ചെയ്യാനാകൂ എന്നതിനാൽ സാേങ്കതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ് വാക്സിനേഷനിൽ നിന്ന് പുറത്തുനിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

