149 പോസ്റ്റ് ഒാഫീസുകളെ പാസ്പോർട്ട് കേന്ദ്രമായി ഉയർത്തുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ 149 പോസ്റ്റ് ഒാഫീസുകളിൽ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ 149 പോസ്റ്റ് ഒാഫീസുകളിൽ കൂടി അനുവദിക്കുന്നുവെന്ന കാര്യം അറിയിച്ചത്. കേരളത്തിൽ ചെങ്ങന്നുരിലായിരിക്കും പുതിയ പാസ്പോർട്ട് സേവ കേന്ദ്രം ആരംഭിക്കുക
ആദ്യ ഘട്ടമായി 86 പോസ്റ്റ് ഒാഫീസുകളിലാവും പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ ആരംഭിക്കുക. ഇതിൽ 56 എണ്ണം ഇപ്പോൾ ഇത്തരത്തിൽ മാറ്റി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലാവും 149 പോസ്റ്റ് ഒാഫീസുകളെ കൂടി പാസ്പോർട്ട് സേവ കേന്ദ്രങ്ങളായി ഉയർത്തുക.
താൻ വിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കുേമ്പാൾ 70 പാസ്പോർട്ട് കേന്ദ്രങ്ങളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. പാസ്പോർട്ട് ലഭിക്കുന്നതിനായി ജനങ്ങൾക്ക് കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാ ജനങ്ങൾക്കും 50 കിലോ മീറ്ററിനുള്ളിൽ പാസ്പോർട്ട് സേവ കേന്ദ്രം എന്നതാണ് സർക്കാറിെൻറ ലക്ഷ്യമെന്നും സുഷമ സ്വരാജ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
