ഗൗരി ലങ്കേഷ് വധം: കൊലപാതക ഗൂഢാലോചനയിലും സുരേഷ് പങ്കാളി
text_fieldsബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കഴിഞ്ഞദിവസം പിടിയിലായ തുമകുരു സ്വദേശിയായ കുനിഗലിലെ സ്വകാര്യ സ്കൂളിലെ അധ്യാപകൻ എച്ച്.എൽ. സുരേഷ് കുമാറിന് (36) കൊലപാതക ഗൂഢാലോചനയിലും പങ്കുള്ളതായി അന്വേഷണ സംഘം. കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാനും സുരേഷ് കൂട്ടുനിന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് സീഗെഹള്ളിയിലെ സുരേഷ് കുമാറിെൻറ ഉടമസ്ഥതയിലുള്ള വീട്ടിൽ കൊലയാളിയായ പരശുറാം വാഗ് മറെയും സുജീത്ത് കുമാറും മറ്റു പ്രതികളും താമസിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വീട്ടിൽ താമസിച്ച യുവാക്കളുടെ ഉദ്ദേശ്യം അറിയില്ലായിരുന്നുവെന്നും വീട് വാടകക്ക് കൊടുക്കാറുണ്ടായിരുന്നുവെന്നുമാണ് അന്ന് സുരേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇതേതുടർന്ന് ഇയാളെ കേസിലെ സാക്ഷിയായി അന്വേഷണ സംഘം ഉൾപ്പെടുത്തുകയായിരുന്നു.
പ്രതികളുടെ പശ്ചാത്തലമോ ഉദ്ദേശ്യമോ അറിയാതെയാണ് വീട് വാടകക്ക് നൽകിയതെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ, മറ്റു പ്രതികളെ കൂടി പിടികൂടിയതോടെയാണ് സുരേഷിനും ഗൂഢാലോചനയിൽ പങ്കുള്ളതായി സ്ഥിരീകരിക്കുന്നത്. കൊലയാളി സംഘത്തിനൊപ്പം ചേർന്ന് സുരേഷ് പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം നടത്തുന്നതിന് ഗൗരി ലങ്കേഷിെൻറ വീട്ടിലെത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും മറ്റു തെളിവുകളും നശിപ്പിക്കാനും െകാലയാളികൾക്ക് ഭക്ഷണം വെച്ചുനൽകാനും സുരേഷ് മുന്നിലുണ്ടായിരുന്നു. കൊലയാളികൾക്ക് ഇരുചക്രവാഹനം സംഘടിപ്പിച്ച് നൽകാനും പിന്നീട് ഹെൽമറ്റും കൊലയാളികളുടെ വസ്ത്രങ്ങളും നശിപ്പിക്കാനും മുന്നിൽനിന്നത് സുേരഷ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
