Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരൂരിനെ വിമർശിച്ച...

തരൂരിനെ വിമർശിച്ച വക്താവിന് ശകാരം

text_fields
bookmark_border
തരൂരിനെ വിമർശിച്ച വക്താവിന് ശകാരം
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ശ​ശി ത​രൂ​രി​നെ വി​മ​ർ​ശി​ച്ച കോ​ൺ​ഗ്ര​സ് വ​ക്താ​വ് ഗൗ​ര​വ് വ​ല്ല​ഭി​ന് നേ​തൃ​ത്വ​ത്തി​ന്റെ ശ​കാ​രം. സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ പോ​കു​ന്ന ഒ​രാ​ളെ​യും ഒ​രു നി​ല​ക്കും വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് എ​ല്ലാ പാ​ർ​ട്ടി വ​ക്താ​ക്ക​ൾ​ക്കും മാ​ധ്യ​മ​വി​ഭാ​ഗം ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ക​ർ​ക്ക​ശ നി​ർ​ദേ​ശം ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും മ​ത്സ​രി​ക്കാം. അ​തി​നു വി​ല​ക്കി​ല്ല. 10 പി.​സി.​സി പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ ഒ​ഴി​ച്ച് ആ​രു​ടെ​യും അ​നു​മ​തി​യും ആ​വ​ശ്യ​മി​ല്ല. മ​ത്സ​രി​ക്കു​ന്ന​തി​ന്റെ പേ​രി​ൽ വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വും പാ​ടി​ല്ല. വ്യ​ക്തി​പ​ര​മാ​യ മു​ൻ​ഗ​ണ​ന​ക​ൾ ഉ​ണ്ടാ​കാ​മെ​ങ്കി​ലും, ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി കോ​ൺ​ഗ്ര​സാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണ് പാ​ർ​ട്ടി വ​ക്താ​ക്ക​ൾ എ​വി​ടെ​യും ന​ൽ​കേ​ണ്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യി ന​ട​ക്കു​ന്ന​താ​യി ജ​ന​ങ്ങ​ൾ കാ​ണു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത് -പാ​ർ​ട്ടി വ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ ക​ത്തി​ൽ ജ​യ്റാം ര​മേ​ശ് ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorGourav Vallabh
Next Story