Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: ഹിന്ദു...

കോവിഡ്​: ഹിന്ദു മഹാസഭയുടെ ഗോമൂത്ര സൽക്കാരം തുടങ്ങി

text_fields
bookmark_border
hindu2
cancel

ഡൽഹി: കോവിഡ്​ വൈറസിനെ നേരിടാൻ ഗോമൂത്ര സൽക്കാരം നടത്തി അഖില ഭാരത്​ ഹിന്ദുമാഹസഭ. ശനിയാഴ്​ച വൈകുന്നേരം ഡൽഹിയിലെ ഹിന്ദു മഹാസഭ ആസ്​ഥാനത്ത്​​ നടന്ന ചടങ്ങിൽ 200ഓളം പേരാണ്​ പ​ങ്കെടുത്തത്​.

ചടങ്ങിനെത്തിയവർക്ക്​ ചാണകം, ഗോമൂത്രം, നെയ്യ്​, പാൽ എന്നിവ ഉപയോഗിച്ച്​ തയാറാക്കിയ പഞ്ചഗവ്യവും നൽകിയതായി റിപ്പോർട്ടുണ്ട്​. കൊറോണ എന്ന​ പേരിൽ തയാറാക്കിയ ദുർദേവതയുടെ ചിത്രത്തിൽ ഗോമൂത്രം ഒഴിക്കുന്ന ചടങ്ങും നടന്നു.

hindu

ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരജ്​ പരിപാടിക്ക്​ നേതൃത്വം നൽകി. വൈറസിനെ നശിപ്പിക്കാൻ പശു ഉൽപ്പനങ്ങൾ സാധിക്കുമെന്ന്​ നേരത്തെ ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സഭയുടെ കീഴിൽ രാജ്യത്തെ മറ്റു സ്​ഥലങ്ങളിലും ഗോമൂത്ര പാർട്ടികൾ നടത്താനാണ്​ തീരുമാനം. ഗോമൂത്രം, ചാണക വറളി തുടങ്ങിവയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ കൊറോണ വൈറസിനെ തുരത്താമെന്ന അവബോധം സൃഷ്​ടിക്കുകയാണ്​ സൽക്കാരത്തി​​​െൻറ പ്രധാന ലക്ഷ്യം. ഗോമൂത്ര വിൽപ്പനക്കായി ​പ്രത്യേക കൗണ്ടറുകൾ തുറക്കും. ചാണകകേക്കും അഗർബത്തിയും ഇതുവഴി വിൽപ്പന നടത്താനും തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindu maha sabhagoumoothra party
News Summary - goumoothra salkara against covid by hindu maha sabha
Next Story