ഗൊരഖ്പൂരിലേത് കൂട്ടക്കൊല; മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ശിവ്സേന
text_fieldsമുംബൈ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ എഴുപതോളം കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന. കൂട്ടക്കൊലയാണ് ഗൊരഖ്പൂരിൽ നടന്നതെന്ന് പാർട്ടി മുഖപത്രമായ സാംനയിലെ എഡിറ്റോറിയലിൽ ശിവസേന കുറ്റപ്പെടുത്തുന്നു. ഗൊരഖ്പൂർ ദുരന്തം രാജ്യത്തിെൻറ സ്വാതന്ത്ര്യദിനത്തിന് അപമാനമുണ്ടാക്കിയെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിെൻറയും നയങ്ങളെയും ശിവസേന രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. മോദി സർക്കാറിന് കീഴിൽ അഛേ ദിൻ പാവപ്പെട്ടവർക്ക് കിട്ടുന്നില്ലെന്നും ശിവസേന എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു.
എന്തുകൊണ്ടാണ് പാവപ്പെട്ടവരുടെ കുട്ടികൾ മാത്രം മരിക്കുന്നത്. ധനികരുടെ കുട്ടികൾക്ക് ദുരന്തമുണ്ടാകത്തതെന്താണെന്നും ശിവേസന ചോദിക്കുന്നു. ഇതാദ്യമായല്ല നരേന്ദ്രമോദി സർക്കാറിെൻറ നയങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശിവസേന രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
