Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. കഫീലിന്​ നീതി...

ഡോ. കഫീലിന്​ നീതി തേടി ഭാര്യയും കുഞ്ഞും ഡൽഹിയിൽ

text_fields
bookmark_border
ഡോ. കഫീലിന്​ നീതി തേടി ഭാര്യയും കുഞ്ഞും ഡൽഹിയിൽ
cancel

ന്യൂഡൽഹി: ‘‘ജയിലിലായതിനാൽ മകളുടെ ആദ്യ ജന്മദിനം ​എനിക്ക്​ ആഘോഷിക്കാൻ കഴിഞ്ഞില്ല. അവൾക്കിപ്പോൾ ഒരു വയസ്സും ഏഴു മാസവുമായി. കുഞ്ഞ്​ വള​ർന്നുവരുന്നത്​ കാണാൻ കഴിയാത്തത്​ ശിശുരോഗ വിദഗ്​ധനെന്ന നിലക്ക്​ എനിക്ക്​ ഹൃദയ​േഭദകമാണ്​. ഒാരോ കുഞ്ഞി​​​​െൻറയും വളർച്ചയുടെ നാഴികക്കല്ലുകൾ പറഞ്ഞുകൊടുക്കാറുള്ള എനിക്ക്​ എ​​​​െൻറ മകൾ നടന്നുതുടങ്ങുന്നത്​ കാണാൻപോലും ഭാഗ്യമുണ്ടായില്ല. കുഞ്ഞുങ്ങളെ ഒരു പിതാവെന്നപോലെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്ക്​ കിട്ടിയ ശിക്ഷയാണിത്​.’’

ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​​െൻറ തട്ടകമായ ഗോരഖ്​പുരിൽ ഒാക്​സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ സർക്കാറി​​​​െൻറ അനാസ്​ഥ മാധ്യമങ്ങളറിഞ്ഞതിന്​ ബലിയാടാക്കപ്പെട്ട ഡോ. കഫീൽ അഹ്​മദ്​ ജയിലിൽ നിന്നയച്ച കത്തിൽനിന്നുള്ള വരികളാണിത്​. ഉത്തർപ്രദേശിലെ യോഗി സർക്കാറിൽനിന്നും അവർ നിയന്ത്രിക്കുന്ന പ്രോസിക്യൂഷനിൽനിന്നും നീതി ലഭിക്കാത്തത്​ ദേശീയ മാധ്യമങ്ങൾക്ക്​ മുമ്പാകെ പറയാനെത്തിയ കഫീലി​​​​​െൻറ കുടുംബമാണ്​ ഇൗ കത്തി​​​​െൻറ കാര്യവും പറഞ്ഞത്​. 

സ്വന്തം ചെലവിൽ ഒാക്​സിജൻ സിലിണ്ടറുകളെത്തിച്ച്​ പരമാവധി കുഞ്ഞുങ്ങളെ രക്ഷിച്ച കഫീലിനെ ശിശുഹത്യയിൽ മുഖം നഷ്​ടപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഗോരഖ്​പുരിലെ ബി.ആർ.ഡി ആശുപത്രി സന്ദർശിക്കാൻ വന്നപ്പോൾ ഭീഷണിപ്പെടുത്തിയതടക്കമുള്ള വിവരങ്ങൾ മാധ്യമപ്രവർത്തകരുമായി കുടുംബം പങ്കുവെച്ചു. 

കുഞ്ഞുമകൾ സബ്രീനയുമായെത്തിയ ശബിസ്​ത ഖാൻ കുടുംബം കടന്നുപോകുന്ന ദുരിതപർവം വിവരിച്ചു. രോഗിയായിത്തീർന്ന കഫീലിന്​ മതിയായ ചികിത്സപോലും നൽകുന്നില്ല. കഫീലിനുമേൽ ചുമത്തിയ ആരോപണങ്ങളിൽ കുറ്റപത്രം സമർപ്പിച്ച്​ അന്വേഷണം പൂർത്തിയാക്കിയിട്ടും ജാമ്യഹരജി പരിഗണിക്കാതിരിക്കാൻ പ്രോസിക്യൂഷൻ തീയതി നീട്ടിക്കൊണ്ട​ുപോകുകയാണ്​. നീതി കിട്ടുമെന്നുറപ്പുണ്ടെന്നും കോടതിക്കു​ മുന്നിൽ പ്രോസിക്യൂഷന്​ തെളിയിക്കാൻ കഴിയുന്നതല്ല കഫീലിനുമേൽ ചുമത്തിയ ആരോപണങ്ങളെന്നും ശബിസ്​ത പറഞ്ഞ​ു.

ശിശുമരണം നടന്ന ആശുപത്രിയിൽ ആ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്​ കഫീലി​​​​െൻറ നിരപരാധിത്വം ബോധ്യമാകുമെന്ന്​ സഹോദരൻ അദീൽ അഹ്​മദ്​ ഖാൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tragedychild deathGorakhpur HospitalDr Kafeel ahamed
News Summary - Gorakhpur Hospital Tragedy: Dr Kafeel’s wife and son seek justice - India news
Next Story