Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊരഖ്​പൂർ ദുരന്തം:...

ഗൊരഖ്​പൂർ ദുരന്തം: രക്ഷകനായ ഡോക്​ടർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ഗൊരഖ്​പൂർ ദുരന്തം: രക്ഷകനായ ഡോക്​ടർക്ക്​ സസ്​പെൻഷൻ
cancel

ഗൊരഖ്​പൂർ: ഒാക്​സിജൻ ലഭിക്കാത്തതിനെ തുടർന്ന്​ 70 ഒാളം കുട്ടികൾ മരണപ്പെട്ട ഗൊരഖ്​പൂരിലെ ബാബാ രാഘവ്​ദാസ്​ മെഡിക്കൽ കോളജിലെ ഡോക്​ടർ കഫീല്‍ അഹമ്മദ്​ ഖാനെ ആശുപത്രി അധികൃതർ സസ്​പെൻഡ്​ ചെയ്​തു.  ശിശുരോഗ വിഭാഗം തലവനും  എന്‍സെഫാലിറ്റിസ് വാര്‍ഡി​​​െൻറ ചുമതലയുമുണ്ടായിരുന്ന ഡോക്​ടറാണ്​ കഫീല്‍ അഹമ്മദ്​. സ്വകാര്യ പ്രാക്​ടീസ്​ നടത്തിയെന്നാരോപിച്ചാണ്​ സസ്​പെൻഷൻ. ഡോക്​ടർ ഭൂപേന്ദ്ര ശർമ്മയെ പുതിയ ശിശുരോഗ വിഭാഗം തലവനായി നിയമിച്ചതായി അധികൃതർ അറിയിച്ചു. 

വാർഡിൽ ഒാക്​ജിൻ ദൗർഭല്യത മനസിലാക്കിയ ഡോ.ഖാൻ സ്വന്തം ചെലവിൽ ഒാക്​സിജൻ സിലിണ്ടറുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്​ടറുടെ സ​മയോചിത ഇടപെടൽ കുറച്ചു കുട്ടികളുടെ ജീവൻ രക്ഷിച്ചിരുന്നു. കഫീൽ ഖാ​​​െൻറ പ്രവൃത്തി ദേശീയമാധ്യമങ്ങളിൽ വാർത്തയായതിനു പിറകെയാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും സസ്​പെൻഡ്​ ചെയ്​തിരിക്കുന്നത്​. 

മസ്തിഷ്‌കവീക്കം കാരണം ഗുരുതരാവസ്ഥയിലായ കുട്ടികൾക്ക് ഒാക്സിജൻ ലഭിക്കാതെ മരിക്കുകയായിരുന്നു. ഒരാഴ്​ചക്കിടെ 71 കുട്ടികളാണ്​ മരിച്ചത്​. ഒാക്​സിജൻ വിതരണ കമ്പനിക്ക്​ ആശുപത്രി അധികൃതർ വൻ തുക കുടിശ്ശിക നൽകാനുള്ളതിനെ തുടർന്ന്​ കമ്പനി ഒാക്​സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത്​ നിർത്തലാക്കുകയായിരുന്നു.  സംഭവത്തിൽ ചീഫ്​സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണകമ്മിറ്റി റിപ്പോർട്ട്​ സമർപ്പിച്ചാൽ ഉത്തരവാദികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorGorakhpur tragedyencephalitisDr Kafeel Ahmad
News Summary - Gorakhpur Hospital Tragedy: Doctor Hailed as Hero Now Finds Himself Sacked
Next Story