Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോ​ര​ഖ്​​പൂ​ർ:സി.എ.ജി...

ഗോ​ര​ഖ്​​പൂ​ർ:സി.എ.ജി റിപ്പോർട്ട്​ അവഗണിച്ചത്​ ദുരന്തത്തിന്​ വഴിയൊരുക്കി 

text_fields
bookmark_border
ഗോ​ര​ഖ്​​പൂ​ർ:സി.എ.ജി റിപ്പോർട്ട്​ അവഗണിച്ചത്​ ദുരന്തത്തിന്​ വഴിയൊരുക്കി 
cancel
ഗോ​ര​ഖ്​​പൂ​ർ (യു.​പി): ബാ​ബാ രാ​ഘ​വ്​ ദാ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ കൂ​ട്ട​മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ട്ടി​യ അ​ലം​ഭാ​വ​മാ​ണെ​ന്ന് കൂ​ടു​ത​ൽ​ വ്യ​ക്​​ത​മാ​കു​ന്നു. 
മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​ത അ​ക്ക​മി​ട്ട്​ നി​ര​ത്തി ക​ഴി​ഞ്ഞ മേ​യി​ൽ കം​ട്രോ​ള​ർ-​ഒാ​ഡി​റ്റ​ർ​ ജ​ന​റ​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​ത എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. 
ബി.​ആ​ർ.​ഡി ഉ​ൾ​പ്പെ​ടെ സം​സ്​​ഥാ​ന​ത്തെ നാ​ല്​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ യ​ഥാ​വി​ധി വി​നി​യോ​ഗി​ച്ച്​ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യി​ല്ല. ഫ​ണ്ടി​​െൻറ 95 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച​താ​യി രേ​ഖ​യു​ണ്ടെ​ങ്കി​ലും മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള 27 ശ​ത​മാ​നം ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വു​ണ്ട്. 
ഉ​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​വും. മീ​റ​ത്ത്, ഝാ​ൻ​സി, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളാ​ണ്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​ത​യു​ള്ള മ​റ്റ്​ മെ​ഡി​ക്ക​ൽ കോ​ളു​ക​ൾ. 
ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത്​ ഏ​റ്റ​വും പി​ന്നി​ലു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മൂ​ന്നാ​മ​താ​ണ്​ ഉ​ത്ത​ർ​പ്ര​ദേ​ശി​​െൻറ സ്​​ഥാ​നം.
അ​തേ​സ​മ​യം, ബി.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക സം​ബ​ന്ധി​ച്ച്​ ഒ​മ്പ​തു ത​വ​ണ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക്​ ക​ത്ത്​ അ​യ​ച്ചി​രു​ന്ന​താ​യി വി​ത​ര​ണ ചു​മ​ത​ല​യു​ള്ള ക​മ്പ​നി​യാ​യ പു​ഷ്​​പ സെ​യി​ൽ​സ്​ അ​ധി​കൃ​ത​ർ. ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ശു​തോ​ഷ്​ ടാ​ണ്ട​ന​യ​ച്ച ക​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. ഏ​പ്രി​ൽ  17നും ​ആ​ഗ​സ്​​റ്റ്​ എ​ട്ടി​നു​മി​ട​യി​ലാ​ണ്​ ആ​ശു​പ​ത്രി​ക്ക്​ ക​ത്തു​ക​ള​യ​ച്ച​ത്. ഒ​രു വ​ക്കീ​ൽ നോ​ട്ടീ​സും ന​ൽ​കി. എ​ന്നാ​ൽ, പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ്​ ഒാ​ക്​​സി​ജ​ൻ വി​ത​ര​ണം നി​ർ​ത്തി​യ​ത​ത്രെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gorakhpurcag reportBRD Hospitalequipment procurement
News Summary - Gorakhpur: CAG report on hospital found irregularities in equipment procurement
Next Story