Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരഖ്​പുരിൽ വീണ്ടും...

ഗോരഖ്​പുരിൽ വീണ്ടും 13 കുഞ്ഞുങ്ങൾ മരിച്ചു; രണ്ടു ദിവസത്തി​നിടെ മരണം 32

text_fields
bookmark_border
ഗോരഖ്​പുരിൽ വീണ്ടും 13 കുഞ്ഞുങ്ങൾ മരിച്ചു; രണ്ടു ദിവസത്തി​നിടെ മരണം 32
cancel

ഗോരഖ്​പുർ: തുടർച്ചയായ ശിശുമരണങ്ങൾമൂലം ദേശീയ ശ്രദ്ധയാകർഷിച്ച ബി.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോളജ്​ ആശുപത്രിയിൽ ദുരന്തങ്ങൾ തുടർക്കഥയാവുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ ഇവിടെ 13 കുഞ്ഞുങ്ങൾകൂടി മരിച്ചു. ഇതോടെ 2017ൽമാത്രം ഇവിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 1,317 ആയി.

കഴിഞ്ഞ ദിവസം മരിച്ച 13 കുഞ്ഞുങ്ങളിൽ 10 കുഞ്ഞുങ്ങൾ നവജാത ശിശുക്കൾക്കുള്ള ​തീവ്രപരിചരണ വിഭാഗത്തിലും മൂന്ന്​ കുട്ടികൾ കുട്ടികളുടെ വാർഡിലുമാണെന്ന്​ പുതുതായി ചാർജെടുത്ത പ്രിൻസിപ്പൽ ഡോ. പി.കെ. സിങ്​ അറിയിച്ചു. മ​സ്തി​ഷ്ക​വീ​ക്കത്തെ തുടർന്ന്​ ഇവിടെ 53 കുട്ടികളെക്കൂടി പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇൗ രോഗം മൂലം പുതിയ മരണങ്ങളുണ്ടായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. സെപ്​റ്റംബറിൽ രണ്ട്​ ദിവസത്തിനിടെ 32 ക​ുട്ടികൾ മരിച്ചു. 

ആശുപത്രി രേഖകൾ ​പ്രകാരം ഇൗ വർഷം ജ​നു​വ​രി​യി​ൽ-152, ഫെ​ബ്രു​വ​രി-122, മാ​ർ​ച്ച്-159, ഏ​പ്രി​ൽ-123, ​േമ​യ്-139, ജൂ​ൺ-137, ജൂ​ലൈ-128, ആഗസ്​റ്റ്​ -325 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ര​ണ​സം​ഖ്യ. വ​ള​ർ​ച്ച​യെ​ത്താ​തെ​യു​ള്ള പ്ര​സ​വം, തൂ​ക്ക​ക്കു​റ​വ്, മ​ഞ്ഞ​പ്പി​ത്തം, ന്യു​മോ​ണി​യ, മ​സ്തി​ഷ്ക​വീ​ക്കം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളു​മാ​യി നി​ര​വ​ധി​േ​പ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGorakhpur Baby DeathincreaseUttar Pradesh
News Summary - Gorakhpur Baby death increased to 13 -India News
Next Story