എസ്.പി എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: യു.പിയിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച സമാജ് വാദി പാർട്ടി എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭയിൽ സ്പീക്കർ സുമിത്രാ മഹാജൻ മുമ്പാകെയാണ് പ്രവീൺ നിഷാദ്, നാഗേന്ദ്ര പ്രതാപ് സിങ് പേട്ടൽ എന്നിവർ സത്യവാചകം ചൊല്ലിയത്.
എസ്.പി-ബി.എസ്.പി തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിലാണ് ബി.ജെ.പി സ്ഥാനാർഥികൾ നിലംപരിശായത്. ഗോരഖ്പുരിൽ പ്രവീൺ നിഷാദ് 21,881 വോട്ടും ഫുൽപുരിൽ നാഗേന്ദ്ര പ്രതാപ് സിങ് പേട്ടൽ 59,613 വോട്ടും ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധാനം ചെയ്ത മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ റെക്കോഡ് വിജയം നേടിയ ഫുൽപൂരിലും ഏറ്റ തോൽവി ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ് നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
