Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോപിനാഥന് അച്ചംകുളങ്ങര വീണ്ടും യു.എന്‍. പരിശോധന സമിതിയില്‍
text_fieldsbookmark_border
ന്യൂയോര്‍ക്: മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ഗോപിനാഥന് അച്ചംകുളങ്ങര വീണ്ടും ഐക്യരാഷ്ട്രസഭ സംയുക്ത പരിശോധന യൂനിറ്റ് അംഗമായി നിയമിതനായി. യു.എന്നിന്‍െറ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും നിരീക്ഷിക്കാനും അധികാരമുള്ള ഏക സ്വതന്ത്ര ഏജന്‍സിയാണ് ജോയന്റ് ഇന്സ്പെക്ഷന് യൂനിറ്റ്.
2018 ജനുവരി ഒന്നു മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. ഇന്ത്യയുടെ നാമനിര്‍ദേശം ഏഷ്യ-പസഫിക് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. 2013ലാണ് ഇതിന് മുമ്പ് യു.എന്നില്‍ ഗോപിനാഥന് നിയമിതനായത്. യൂനിറ്റിന്‍െറ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹത്തിന്‍െറ കാലാവധി ഈ വര്‍ഷം തീരാനിരിക്കെയാണ് പുനര്‍നിയമനം. 2009 മുതല്‍ 2011 വരെ യു.എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.
Next Story
