Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോപിനാഥ് മുണ്ടെ...

ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തിയെന്ന് പൃഥ്വിരാജ് ചവാൻ

text_fields
bookmark_border
ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ   നീക്കം നടത്തിയെന്ന് പൃഥ്വിരാജ് ചവാൻ
cancel
camera_alt

ഗോ​പി​നാ​ഥ് മു​ണ്ടെ, പൃ​ഥ്വി​രാ​ജ് ച​വാ​ൻ

മും​ബൈ: 2014ൽ ​കേ​ന്ദ്ര​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ് ഗോ​പി​നാ​ഥ് മു​ണ്ടെ കോ​ൺ​ഗ്ര​സി​ൽ ചേ​രാ​ൻ ശ്ര​മം​ന​ട​ത്തി​യി​രു​ന്ന​താ​യി മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പൃ​ഥ്വി​രാ​ജ് ച​വാ​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

മ​ൻ​മോ​ഹ​ൻ സി​ങ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ അ​ഹ്മ​ദ് പ​ട്ടേ​ൽ വ​ഴി മു​ണ്ടെ ശ്ര​മം ന​ട​ത്തി​യെ​ന്നും സോ​ണി​യ ഗാ​ന്ധി അ​നു​കൂ​ല​മാ​യി​രു​ന്നെ​ങ്കി​ലും മ​ൻ​മോ​ഹ​ൻ സി​ങ് ത​യാ​റാ​യി​ല്ലെ​ന്നു​മാ​ണ് വെ​ളി​​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ, മു​ണ്ടെ​യു​ടെ മ​ക​ളും മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​യു​മാ​യ പ​ങ്ക​ജ മു​ണ്ടെ അ​ച്ഛ​ൻ ജീ​വി​ച്ച​തും മ​രി​ച്ച​തും താ​മ​ര​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ഈ ​വാ​ദം ത​ള്ളി.

അ​തേ​സ​മ​യം, മ​ൻ​മോ​ഹ​ൻ സി​ങ്ങ​ല്ല മു​ണ്ടെ​യു​ടെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​ത്തി​ന് ത​ട​സ്സം​നി​ന്ന​ത്; വി​ലാ​സ് റാ​വു, പൃ​ഥ്വി​രാ​ജ് ച​വാ​നെ പോ​ലു​ള്ള നേ​താ​ക്ക​ളാ​ണെ​ന്ന്​ മു​ണ്ടെ​യു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ പ്ര​കാ​ശ് മ​ഹാ​ജ​ൻ പ്ര​തി​ക​രി​ച്ചു. സോ​ണി​യ​യു​ടെ തീ​രു​മാ​നം തി​രു​ത്താ​നു​ള്ള ശേ​ഷി മ​ൻ​മോ​ഹ​നു​ണ്ടാ​യി​രു​ന്നോ എ​ന്നും ചോ​ദി​ച്ചു. എ​ൻ.​സി.​പി സ്ഥാ​പ​ക​ൻ ശ​ര​ദ് പ​വാ​റും മു​ണ്ടെ​യു​ടെ നീ​ക്ക​ത്തി​ൽ എ​തി​രാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി​യി​ൽ മു​ണ്ടെ അ​ങ്ങേ​യ​റ്റം വി​വേ​ച​ന​വും അ​പ​മാ​ന​വും നേ​രി​ട്ട​താ​യും ആ​രോ​പി​ച്ചു. പൃ​ഥ്വി​രാ​ജ് ച​വാ​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ നേ​താ​വ് സ​ഞ്ജ​യ് റാ​വു​ത്തും പി​ന്തു​ണ​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ൾ ശ​ര​ദ് പ​വാ​റി​ൽ​നി​ന്ന് കേ​ട്ട​താ​യി പ​റ​ഞ്ഞ റാ​വു​ത്ത് മു​ണ്ടെ കോ​ൺ​ഗ്ര​സി​ലേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്നും ജീ​വ​നോ​ടെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ബി.​ജെ.​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന് ആ​ദ്യ​മാ​യി ഭ​ര​ണം ല​ഭി​ച്ച 1995ൽ ​മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ഗോ​പി​നാ​ഥ് മു​ണ്ടെ. മു​ഖ്യ​മ​ന്ത്രി സാ​ധ്യ​ത​യു​ള്ള നേതാവ് കൂടിയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoliticsCongressBJP
News Summary - Gopinath Munde had plans to join Congress, says Prithviraj Chavan
Next Story