
representative image
തമിഴ്നാട്ടിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചുകൊന്നു
text_fieldsചെന്നൈ: ചെങ്കൽപ്പട്ടിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ദിനേശ് എന്ന ദീന, മൊയ്തീൻ എന്നിവരാണ് പൊലീസ് വെടിയേറ്റ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. അരിവാൾകൊണ്ട് ആക്രമിക്കുകയും നാടൻ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിറയൊഴിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.
അപ്പുകാർത്തിക്, മഹേഷ് എന്നിവരെയാണ് ദിനേഷ്, മൊയ്തീൻ, മാധവൻ എന്നിവരുൾപ്പെട്ട മൂന്നംഗസംഘം വ്യാഴാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തിയത്. പരിക്കേറ്റ പൊലീസുകാരെ ചെങ്കൽപ്പട്ട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
