ആധാർ സഹായ നമ്പർ: തങ്ങളുടെ പിഴവെന്ന് ഗൂഗിൾ
text_fieldsന്യൂഡൽഹി: സവിശേഷ തിരിച്ചറിയൽ അതോറിറ്റി(യു.െഎ.ഡി.എ.െഎ)യുടെ സഹായ നമ്പർ ഫോണുകളിൽ പ്രത്യക്ഷപ്പെട്ടതിൽ കുറ്റമേറ്റെടുത്ത് ഗൂഗിൾ. ആധാർ സഹായ നമ്പറായ1800-300-1947 ഫോണുകളിൽ നൽകിയത് ആധാർ അതോറിറ്റിയുടെ നിർദേശപ്രകാരമല്ലെന്നും ആൻഡ്രോയിഡ് സോഫ്റ്റ്വെയറിലെ പിഴവാണെന്നും ഗൂഗിൾ വ്യക്തമാക്കി.
ആൻഡ്രോയിഡ് സെറ്റ്അപ് സഹായത്തിൽ വിഷമഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടതായി നൽകേണ്ട 112 എന്ന നമ്പറിന് പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാർ സഹായ നമ്പർ കടന്നുകൂടിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് ഗുഗിൾ അറിയിച്ചു. 2014 മുതൽ രാജ്യത്തെ വിവിധ മൊബൈൽ ഫോണുകളിൽ ഇൗ ടോൾഫ്രീ നമ്പർ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.
ജിമെയിലിലെ കോൺടാക്ട് വിവരങ്ങൾ െഎഫോണിലേക്ക് മാറ്റിയ ഫോണുകളിലും ഇൗ നമ്പർ ഉൾപ്പെട്ടിരിക്കാമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ സഹായ നമ്പർ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ടതല്ലെന്ന വിശദീകരണവുമായി നേരത്തെ യു.െഎ.ഡി.എ.െഎ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.