Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൂഗ്ളിനെപ്പോലെ നാരദ...

ഗൂഗ്ളിനെപ്പോലെ നാരദ മഹര്‍ഷിക്ക് എല്ലാം അറിയാമായിരുന്നു -ഗുജറാത്ത് മുഖ്യമന്ത്രി

text_fields
bookmark_border
ഗൂഗ്ളിനെപ്പോലെ നാരദ മഹര്‍ഷിക്ക് എല്ലാം അറിയാമായിരുന്നു -ഗുജറാത്ത് മുഖ്യമന്ത്രി
cancel

ഗാന്ധിനഗര്‍: സെര്‍ച്ച്‌ എഞ്ചിന്‍ ഭീമൻ ഗൂഗ്ളിൻെറ അറിവിനെയും പുരാണത്തിലെ നാരദ മഹര്‍ഷിയെയും താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ കുറിച്ച്‌ മുഴുവന്‍ അറിയാമായിരുന്നു- അദ്ദേഹം പറഞ്ഞു. 

"ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷിയെന്നത് ഇന്ന് പ്രസക്തമാണ്. ലോകത്തെ മുഴുവൻ വിവരങ്ങളും അദ്ദേഹത്തിനറിയാമായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മനുഷ്യൻറെ നന്മക്കായി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം. ഗൂഗ്ള്‍ അറിവുകളുടെ ഉറവിടമാണ്. നാരദമഹര്‍ഷിയെ പോലെ. കാരണം ലോകത്തില്‍ സംഭവിക്കുന്ന എല്ലാത്തിനെയും കുറിച്ച്‌ അദ്ദേഹത്തിന് അറിയാമായിരുന്നു- രൂപാണി വ്യക്തമാക്കി.

വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlevijay rupanimalayalam newsNarada
News Summary - Google the Modern-day Narada, Says Gujarat CM Vijay Rupani -India news
Next Story