ട്രെയിൻ പാളംതെറ്റി സ്റ്റേഷനിലേക്ക് പാഞ്ഞുകയറി മൂന്നു സ്ത്രീകൾ മരിച്ചു
text_fieldsജാജ്പുർ(ഒഡിഷ): ജാജ്പുർ ജില്ലയിലെ കൊറൈ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ്ട്രെയിൻ പാളംതെറ്റി യാത്രക്കാർക്കുനേരെ പാഞ്ഞുകയറി മൂന്നു സ്ത്രീകൾ മരിച്ചു. രണ്ടരവയസ്സുള്ള കുഞ്ഞടക്കം ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ഡോംഗോപസിയിൽനിന്ന് ഛത്രപൂരിലേക്കുപോകുകയായിരുന്ന ട്രെയിൻ പെെട്ടന്നു ബ്രേക്കിട്ടപ്പോൾ എട്ടു ബോഗികൾ പാളം തെറ്റുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
പാളം തെറ്റിയ ചില ബോഗികൾ നടപ്പാലത്തിനുമുകളിലേക്ക് ഇടിച്ചുകയറി വിശ്രമഹാളിേലക്കും ടിക്കറ്റ് കൗണ്ടറിലേക്കും വീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് ഹൗറ-ചെന്നൈ റൂട്ടിലുള്ള ഗതാഗതം തടസ്സപ്പെട്ടു. എട്ടു ട്രെയിനുകൾ റദ്ദാക്കി.
22641 തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസ് അടക്കം 20 ട്രെയിനുകൾ വിവിധ റൂട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

